കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും

മുംബൈ: നിര്‍മാണ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. രൂപയുടെ മൂല്യമിടിവ് മൂലമാണ് നിര്‍മാണ ചിലവ് വര്‍ധിച്ചത്. ടൊയോട്ടയും ഫോര്‍ഡും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.

ടൊയോട്ട എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോഡ് ഒരു ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുക. ബിഎംഡബ്ല്യുയുവും നാല് ശതമാനമാണ് വിലവര്‍ധന പരിഗണിക്കുന്നത്.

എന്നാല്‍, സാഹചര്യം വിലയിരുത്തിവരികയാണെന്നും വിലവര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഹോണ്ട അധികൃതര്‍ അറിയിച്ചു. മഹീന്ദ്ര ആന്‍റ് മഹീന്ദ്ര തങ്ങളുടെ പുതിയ എക്സ്‌യുവിയായ മരാസോയ്ക്ക് 30,000 രൂപ മുതല്‍ 40,000 രൂപവരെ വര്‍ധിപ്പിക്കും.

prp

Related posts

Leave a Reply

*