ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കുന്നു

ഏറെ കാലമായി ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കനൊരുങ്ങി എന്ന വാര്‍ത്ത കോള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയെ സ്ഥീകരിച്ച വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏതെല്ലാം മാരുതി സുസുക്കി മോഡലുകളാണ് റീ ബാഡ്ജ് ചെയ്യുന്നതെന്ന് ടൊയോട്ട ഇപ്പോള്‍ വ്യക്തമാക്കി. 2019 ല്‍ ടൊയോട്ട ബാഡ്ജില്‍ മാരുതി സുസൂക്കി ഹാച്ച്‌ബാക്കായ ബലീനോ ആണ് പുറത്തിറങ്ങുക. 2022 ല്‍ ടോയോട്ട വിത്താര ബ്രീസ കര്‍ണാടകയിലെ ബിഡാഡി ടൊയോട്ട കിര്‍ലോസ്കര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങും. 2020ല്‍ മാരുതി സുസൂക്കി ടൊയോട്ട കൊറോള ആള്‍ട്ടിസിനെ റീ […]

സാങ്കേതിക തകരാര്‍; ജീപ്പ് കോംപസ് എസ്‌യുവികളെ തിരികെ വിളിക്കുന്നു

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31ന് വിപണിയിലിറങ്ങിയ ജീപ്പ് കോംപസ് എസ്‌യുവികളെ തിരികെ വിളിക്കുന്നതായി റിപ്പോര്‍ട്ട്. 2017 ഡിസംബര്‍ 18 -നും 2018 നവംബര്‍ 30-നും ഇടയില്‍ നിര്‍മിച്ച 11,002 കോംപസ് ഡീസല്‍ മോഡല്‍ എസ്.യു.വികളെയാണ് തിരികെ വിളിക്കുന്നത്. ഡീസല്‍ മോഡലുകളില്‍ എമിഷന്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ ഡീലര്‍മാര്‍ വരും ദിവസങ്ങളില്‍ നേരിട്ടു വിവരം അറിയിക്കും. വാഹനത്തിന്‍റെ തകരാറുകള്‍ സൗജന്യമായി […]

പുതിയ വാഗണ്‍ ആര്‍ വിപണിയില്‍; വില 4.19 ലക്ഷം മുതല്‍

മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ വാഗണ്‍ ആറിന്‍റെ മൂന്നാം പതിപ്പ് വിപണിയിലെത്തി. 4.19 ലക്ഷം മുതല്‍ 5. 69 ലക്ഷം രൂപയാണ് വിവിധ വേരിയന്‍റുകളുടെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. പഴയ മോഡലുകളെ അപേക്ഷിച്ച് അടിമുടി മാറ്റങ്ങളുമായാണ് മൂന്നാം തലമുറയിലെ വാഗണ്‍ ആര്‍ റോഡുകളിലേക്കിറങ്ങുന്നത്. കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനായി ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ മോഡലുകളിലേതു പോലെ വാഹനത്തിന്‍റെ ആകൃതിയില്‍ മാത്രമൊതുക്കുന്ന നേരിയ മാറ്റങ്ങളല്ല ഇത്തവണ. നീളത്തിലും വീതിയിലുമൊക്കെ വര്‍ദ്ധന വരുത്തിയതിനോടൊപ്പം എഞ്ചിന് കൂടുതല്‍ കരുത്തുമായാണ് പുതുതലമുറ ഹാച്ച്ബാക്ക് പരിവേഷത്തോടെ പുതിയ വാഗണ്‍ […]

പുതിയ മാരുതി വാഗണ്‍ ആര്‍ ജനുവരി 23 -ന്; ബുക്കിംഗ് തുടങ്ങി

പുതു തലമുറയിലെ വാഗണ്‍ ആര്‍ ഹാച്ച്‌ ബാക്കിന്‍റെ  പ്രീ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. 11,000 സ്വീകരിച്ചാണ് ബുക്കിങ്. അടിമുടി മാറ്റത്തോടെ പുത്തന്‍ വാഗണ്‍ ആര്‍ ജനുവരി 23-നാണ് അവതരിക്കുക. 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്‍റെ എക്‌സ്‌ഷോറൂം വിലയെന്നാണ് ആദ്യ സൂചനകള്‍. ഇഗ്നീസ്, സ്വിഫ്റ്റ് മോഡലുകളും ഇതേ പ്ലാറ്റ്‌ഫോമിലാണ്. ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ ആറില്‍ നല്‍കിയിരിക്കുന്നത്. L, V, Z എന്നീ മൂന്ന് […]

ഇനി ഓട്ടോക്കൂലി എത്രയെന്ന് മൊബൈല്‍ ആപ്പ് പറയും

തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാന്‍ സംവിധാനമൊരുങ്ങുന്നു. ലീഗില്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍ നില്‍ക്കുന്നത്. പരീക്ഷണ ഉപയോഗം തുടങ്ങി. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ തിരിച്ചറിയാനും സാധിക്കും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയും. സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല. ജി.പി.എസ് ഘടിപ്പിച്ച വാഹനം അധികൃതര്‍ക്ക് നിരീക്ഷിക്കാം. കണ്‍ട്രോള്‍ […]

ഏഴ് സീറ്റുള്ള പടക്കുതിര, റെനോയുടെ പുത്തന്‍ മോഡല്‍ ആര്‍ബിസി ഉടന്‍ എത്തും

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ പുതിയ എംപിവി മോഡലായ ആര്‍ബിസി അടുത്ത വര്‍ഷം പുറത്തിറങ്ങും. റെനോയുടെ തന്നെ കാപ്ച്ചര്‍ ഡിസൈനോട് സാമ്യതകളുള്ളതാകും പുതിയ മോഡല്‍. ചെലവ് കുറഞ്ഞ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലായിരിക്കും ആര്‍ബിഎസിയുടെ നിര്‍മാണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കമ്പനി പുതിയ നാല് മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ സെവന്‍ സീറ്റ് എംപിവി മോഡലാണ് ആര്‍ബിസി. ലോഡ്ജിയാണ് റെനോ ഇന്ത്യയിലെത്തിച്ച ആദ്യ മോഡല്‍. ആര്‍ബിസിയുടെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. വിദേശത്തുള്ള റെനോയുടെ സീനിക്, […]

കോംപാക്‌ട് എസ്‌യുവി ശ്രേണിയില്‍ പുതിയ മോഡലുമായി മഹീന്ദ്ര

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് പുത്തന്‍ മോഡലുമായി മഹീന്ദ്ര എത്തുന്നു. വാഹനത്തിന്‍റെ പേര് ഡിസംബര്‍ 19-ന് പ്രഖ്യാപിക്കും. എസ് 201 എന്ന കോഡ് നമ്പറിലെത്തിയ ഈ വാഹനം എസ്‌യുവി 300 ആണെന്നാണ് അഭ്യൂഹം. സാങ്‌യോങ് ടിവോളി പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഏത്തുന്നത്. ഇപ്പോള്‍ അഞ്ച് സീറ്റില്‍ അവതരിപ്പിക്കുന്ന ഈ മോഡല്‍ ഭാവിയില്‍ ഏഴ് സീറ്റിലും പ്രതിക്ഷിക്കാം. മരാസോയില്‍ നല്‍കിയിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ തന്നെയാണ് എസ് 201-നും കരുത്ത് പകരുന്നത്. ഇത് 121 ബിഎച്ച്‌പി പവറും 300 എന്‍എം […]

ഇനി ഓട്ടോ ഡ്രൈവര്‍മാര്‍ക്കും സീറ്റ് ബെല്‍റ്റ്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് പൊലിഞ്ഞത്. 2019 ഒക്ടോബര്‍ മുതല്‍ ഓട്ടോറിക്ഷകളുടെ രൂപകല്‍പ്പനയില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു . ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷകളില്‍ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും വാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റിളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം […]

കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും

മുംബൈ: നിര്‍മാണ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. രൂപയുടെ മൂല്യമിടിവ് മൂലമാണ് നിര്‍മാണ ചിലവ് വര്‍ധിച്ചത്. ടൊയോട്ടയും ഫോര്‍ഡും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ടൊയോട്ട എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോഡ് ഒരു ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുക. ബിഎംഡബ്ല്യുയുവും നാല് ശതമാനമാണ് വിലവര്‍ധന പരിഗണിക്കുന്നത്. എന്നാല്‍, സാഹചര്യം വിലയിരുത്തിവരികയാണെന്നും വിലവര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഹോണ്ട […]

പുതിയ മാരുതി സുസുക്കി എര്‍ട്ടിഗ ഇന്ത്യയില്‍; വില 7.44 ലക്ഷം മുതല്‍

മാരുതി സുസുക്കി എര്‍ട്ടിഗയുടെ പരിഷ്‌കരിച്ച 2018 മോഡല്‍ ഇന്ത്യന്‍ വിപണിക്കായി അവതരിപ്പിച്ചു. 7.44 ലക്ഷം രൂപ മുതലാണ് വില. പെട്രോള്‍, ഡീസല്‍ വേരിയന്‍റിലെത്തുന്ന എര്‍ട്ടിഗ പെട്രോളില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ലഭിക്കും. ഡീസലിന് 5 സ്പീഡ് മാനുവല്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. പുതിയ മാരുതി സുസുക്കി എര്‍ട്ടിഗ ഏഴ് സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളിന്‍റെ (എംപിവി) രണ്ടാം തലമുറയാണ് ഇന്ത്യയിലെത്തുന്നത്. 10.90 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഡീസല്‍ വേരിയന്‍റിന് വില. സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്നിസ്, ബലേനോ തുടങ്ങിയ […]