ഇനി ഓട്ടോ ഡ്രൈവര്‍മാര്‍ക്കും സീറ്റ് ബെല്‍റ്റ്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് പൊലിഞ്ഞത്. 2019 ഒക്ടോബര്‍ മുതല്‍ ഓട്ടോറിക്ഷകളുടെ രൂപകല്‍പ്പനയില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു .

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷകളില്‍ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കും.

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും വാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റിളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. പുതിയ ഓട്ടോറിക്ഷകളുടെ അകത്തളം വിശാലമായിരിക്കണം. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കാലുകള്‍ വെയ്ക്കാന്‍ ആവശ്യമായ സ്ഥലം നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം.

prp

Related posts

Leave a Reply

*