‘ഗാന്ധിജി, രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍’: വിഡ്ഢിത്തം വിളമ്പി യൂത്ത് ലീഗ് നേതാവ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ വിജയത്തില്‍ അണികള്‍ ആവേശ ഭരിതരായിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രസംഗത്തിനിടയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് അബദ്ധം പിണഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് ഗാന്ധിജി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ട കോയമ്പത്തൂരില്‍ വെച്ചാണ് തുടങ്ങി തെറ്റായ വസ്തുതകള്‍ പറഞ്ഞതാണ് ഈ യുവനേതാവിനു പണിയായത്.

“നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍ ആര്‍എസ്‌എസുകാരന്‍റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്‍റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി”, ഇതായിരുന്നു ഫിറോസിന്‍റെ പ്രസംഗം.

രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ്. ഇന്ദിര ഗാന്ധി ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്‍റെ മുത്തശ്ശനും മുത്തശ്ശിയും. വിഡ്ഢിത്തം പറഞ്ഞ പികെ ഫിറോസിനെ പിന്തുണച്ച്‌ കയ്യടിച്ച അണികളെയും ഫിറോസിനെയും ട്രോളി നിരവധി പേര്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്ക് വെക്കുന്നുണ്ട്.

prp

Related posts

Leave a Reply

*