പ്രസംഗത്തിലെ പിഴവുകള്‍; തെറ്റുകള്‍ തിരുത്തി പി കെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസ് പൊതുപരിപാടിയില്‍ തനിക്ക് സംഭവിച്ച എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് തിരുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനോട് അനുബന്ധിച്ച പരിപാടിക്കിടെയാണ് ഫിറോസിന് അബദ്ധം പറ്റിയത്. എന്നാല്‍ തന്‍റെ തെറ്റുകള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ടതോടെ അവയ്ക്കെല്ലാം ക്ഷമ ചോദിച്ച്‌ അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തില്‍ ഞാന്‍ പ്രസംഗിച്ചതില്‍ വസ്തുതാപരമായ ചില പിഴവുകള്‍ ചൂണ്ടിക്കാണിച്ചു […]

‘ഗാന്ധിജി, രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍’: വിഡ്ഢിത്തം വിളമ്പി യൂത്ത് ലീഗ് നേതാവ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ വിജയത്തില്‍ അണികള്‍ ആവേശ ഭരിതരായിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രസംഗത്തിനിടയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് അബദ്ധം പിണഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് ഗാന്ധിജി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ട കോയമ്പത്തൂരില്‍ വെച്ചാണ് തുടങ്ങി തെറ്റായ വസ്തുതകള്‍ പറഞ്ഞതാണ് ഈ യുവനേതാവിനു പണിയായത്. “നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍ […]

ബന്ധു നിയമനം; കെ. ടി. ജലീലിനെതിരെ കുരുക്ക് മുറുകുന്നു

കോ​ഴി​ക്കോ​ട്: മന്ത്രി കെ.ടി. ജലീലിനെതിരായ ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ട്ട് യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. മ​ന്ത്രി ജ​ലീ​ല്‍ ബ​ന്ധു​വി​നെ ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​നി​ല്‍ നി​യ​മി​ക്കാ​ന്‍ നേ​രി​ട്ട് ഇ​ട​പെ​ട്ടു​വെ​ന്ന് ഫി​റോ​സ് ആ​രോ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ ഇ​ള​വ് വ​രു​ത്താ​ന്‍ മ​ന്ത്രി കു​റി​പ്പ് ന​ല്‍​കി​യെ​ന്നും ഫി​റോ​സ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ണ് ജ​ലീ​ലി​ന്‍റെ ബ​ന്ധു​വാ​യ അ​ദീ​ബി​നെ നിയമിച്ചത്. ഇ​ള​വി​നാ​യി സ്വ​ന്തം ലെ​റ്റ​ര്‍​പാ​ഡി​ല്‍ മ​ന്ത്രി കു​റി​പ്പ് ന​ല്‍​കി. നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി​സഭ നിശ്ചയി​ച്ച യോ​ഗ്യ​ത മ​ന്ത്രി ജ​ലീ​ല്‍ […]