ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

മുംബൈ: അമ്മയുടെ ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറില്‍ ഇന്നലെയാണ് മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. എണ്‍പതുകാരിയായ വൃദ്ധ കൊല്ലപ്പെട്ട കേസില്‍ മകന്‍ യാഗേഷ് ഷേണായിയെ പോലീസ് അറസ്റ്റ് ചെയ്തു.

അമ്പത്തിരണ്ടുകാരനായ യോഗേഷ് തുച്ഛമായ ശമ്പളത്തിന് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയുമായി പിണങ്ങിയ യോഗേഷ് അമ്മ ലളിതയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ മകന്‍ തന്‍റെ ചികില്‍സാ കാര്യങ്ങളില്‍ അവഗണന കാണിക്കുന്നെന്ന് അമ്മ സ്ഥിരമായി പരാതിപ്പെടാറുണ്ടായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.

സംഭവ ദിവസവും അമ്മയും മകനും തമ്മില്‍ വഴക്കു നടന്നതായി ഇവര്‍ പറഞ്ഞു. തുടര്‍ന്ന് യോഗേഷ് തലയിണ കൊണ്ട് ലളിതയുടെ മുഖം പൊത്തിയ ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

prp

Related posts

Leave a Reply

*