“വിമര്‍ശിച്ചോളൂ, പക്ഷെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കരുത്” ആരാധകരോട് സി കെ വിനീത്- VIDEO

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനങ്ങളില്‍ ആരാധകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ അതിരുവിടരുത് എന്ന് ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്. ടീം പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു സി കെയുടെ ഈ അപേക്ഷ.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം മോശമാണെന്ന് താരങ്ങളും മനസ്സിലാക്കുന്നു എന്ന് പറഞ്ഞ വിനീത് തങ്ങളെ നിരന്തരം ആരാധകര്‍ വിമര്‍ശിക്കണം എന്നു തന്നെ പറഞ്ഞു. ആരാധകര്‍ വിമര്‍ശിച്ചാലെ തങ്ങള്‍ നന്നാവുകയുള്ളൂ പക്ഷെ വിമര്‍ശനം അതിരു കടക്കരുത്. തന്തയ്ക്കു തള്ളക്കും വിളിക്കുന്നതിനെയാണ് എതിര്‍ക്കുന്നത് എന്നും തങ്ങളെ കുറെ തെറി വിളിക്കുന്നത് അല്ല വിമര്‍ശനം എന്നും സി കെ വിനീത് പറഞ്ഞു.

എല്ലാ മത്സരവും വിജയിക്കണമെന്ന ഒറ്റ ലക്ഷ്യത്തില്‍ ആണ് ഇറങ്ങുന്നത് എന്നും എല്ലാ മത്സരത്തിലും നൂറു ശതമാനവും നല്‍കുന്നുണ്ട് എന്നും സി കെ പറഞ്ഞു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചടങ്ങില്‍ കൂടി നിന്ന ആരാധകര്‍ അനുവദിച്ചില്ല. സി കെ വിനീതിന്‍റെ വാക്കുകള്‍ക്ക് കൂവലിലൂടെയാണ് ആരാധകര്‍ മറുപടി പറഞ്ഞത് എന്നതും സങ്കടകരമായ കാഴ്ചയായി.

9 മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്‍റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ആരാധക കൂട്ടങ്ങള്‍ വരെ ടീമിനെതിരെ ഔദ്യോഗികമായി രംഗത്ത് എത്തിയിരിക്കുകയാണ്.

Related posts

Leave a Reply

*