അര്‍ജന്‍റീനയിലെത്തിയ മോദിയെ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി പരിഹസിച്ച ചാനല്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വംശീയമായി അധിക്ഷേപിച്ച വാര്‍ത്താ ചാനല്‍ വിവാദത്തില്‍. അര്‍ജന്‍റീനിയന്‍ ചാനലായ ക്രോണിക്ക ടി.വിയാണ് വിവാദത്തിലായത്. ജി-20 ഉച്ചകോടിക്കായി അര്‍ജന്‍റീനയിലെ ബ്യൂണിസ് ഐറിസില്‍ എത്തിയ മോദിയെ അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായ അപുവായി ചിത്രീകരിച്ചായിരുന്നു ചാനലിന്‍റെ പരിഹാസം.

പ്രധാനമന്ത്രി അര്‍ജന്‍റീനയില്‍ വിമാനമിറങ്ങുന്ന ചിത്രമാണ് ചാനല്‍ പ്രചരിപ്പിച്ചത്. ഈ ചിത്രത്തിനൊപ്പം  ‘അപു എത്തി’ എന്ന ക്യാപ്ഷനും ചാനല്‍ നല്‍കി. കൂടാതെ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ  റിങ റിങ എന്ന ഗാനവും പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അപുവെന്ന കഥാപാത്രം നേരത്തേയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന കാരണത്താലായിരുന്നു ഇത്. അമേരിക്കന്‍ കോമഡീയനായ ഹരി കൊണ്ടബോലു തന്നെയാണ് ചാനലിന്‍റെ നടപടി ആദ്യം ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് സമൂഹ മാധ്യങ്ങള്‍ ഇത് ഏറ്റെടുക്കുകയായിരുന്നു.

prp

Related posts

Leave a Reply

*