പൂജ ബംബറിന്‍റെ നാലു കോടി ഭാഗ്യം തമിഴ്‌നാട് സ്വദേശിക്ക്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ പൂജ ബംബറിന്‍റെ നാലു കോടി ഭാഗ്യം തമിഴ്‌നാട് സ്വദേശിക്ക്. കോട്ടയം നഗരത്തില്‍ ജോലിചെയ്യുന്ന തിരുനല്‍വേലി സ്വദേശിയായ ഷണ്‍മുഖന്‍(51) മാരിയപ്പനെ തേടിയാണ് നാലുകോടിയുടെ  ഭാഗ്യം എത്തിയിരിക്കുന്നത്.

വിഎ 489017 എന്ന നമ്പറിനാണ് മാരിയപ്പന് ലോട്ടറി അടിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് വഴിയരികില്‍ നിന്ന് ലോട്ടറിയെടുത്തത്. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്ക് ലോട്ടറി അടിച്ചെന്ന് വെള്ളിയാഴ്ച വൈകീട്ട് മാരിയപ്പന്‍ അറിഞ്ഞപ്പോള്‍ തന്നെ ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശീമാട്ടിയിലെ വിവിധ വിഭാഗങ്ങളില്‍ 25 വര്‍ഷത്തിലേറെയായി ജോലി ചെയ്‌തിരുന്ന മാരിയപ്പന്‍, ഒരു മാസം മുന്‍പ് ഇവിടെ നിന്നും ജോലി നിര്‍ത്തി പോയിരുന്നു. രണ്ടാഴ്‌ച മുന്‍പ് മാനേജ്‌മെന്‍റ് തന്നെയാണ് ഇയാളെ തിരികെ വിളിച്ചത്. അവിവാഹിതനായ മാരിയപ്പന് മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമാണുള്ളത്. തിരുനെല്‍വേലിയില്‍ വാടകവീട്ടിലാണ് ഇവര്‍ കഴിയുന്നത്. ഒരു വീട് വയ്ക്കണം, സ്ഥലം വാങ്ങണം ഇതൊക്കെയാണ് മാരിയപ്പന്‍റെ ആഗ്രഹങ്ങള്‍.

prp

Related posts

Leave a Reply

*