plots for sale in mulanthuruthy

മുളന്തുരുത്തിയുടെ ഗ്രാമഭംഗിയിൽ ആകർഷകമായ ലക്ഷ്വറി വില്ലാ പ്ലോട്ടുകൾ സെന്റിന് 5 ലക്ഷം രൂപക്ക്

മുളന്തുരുത്തി: മുളന്തുരുത്തിയുടെ ഗ്രാമഭംഗിയിൽ പാർപ്പിടയോഗ്യമായ വില്ലാ പ്ലോട്ടുകൾ ടൗണിനു സമീപമായി ആകർഷകമായ വിലയിൽ സ്വന്തമാക്കാം! വീട് വയ്ക്കുന്നതിനും, ഇൻവെസ്റ്റ്മെന്റുകൾക്കും യോജിച്ച മനോഹരമായ വില്ലാപ്ലോട്ടുകളാണ് സെന്റിന് 5 ലക്ഷം എന്ന ആകർഷകമായ വിലക്ക് നിങ്ങൾക്കായി “ഹമ്മിങ് വാലി” പ്രോജെക്ടിലൂടെ ഇപ്പോൾ സ്വന്തമാക്കാവുന്നത്. ടാർ റോഡ് ഫ്രോൻറ്റേജ് -ടുകൂടി ശുദ്ധജല ലഭ്യതയുള്ള, 5 സെന്റ്‌ മുതലുള്ള ഗേറ്റഡ് കോളനി പ്രൊജക്റ്റ് ആയാണ് ഇത് ഡെവലപ്പ് ചെയ്യുന്നത്. ബസ്റ്റോപ്പിൽ നിന്നും 50 മീറ്റർ മാത്രമകലെ, കാരാവട്ടെ കുരിശ് ജംഗ്ഷനിൽ നിന്നും 1 […]

കെവിന്‍ വധക്കേസ്; വിചാരണയ്ക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

കോട്ടയം: കെവിന്‍ വധക്കേസില്‍ വീണ്ടും സാക്ഷികള്‍ കൂറുമാറി. വിചാരണയ്ക്കിടെ 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആകെ അഞ്ചായി. എട്ടാം പ്രതി നിഷാദിന്‍റെ അയല്‍വാസിയാണ് കൂറുമാറിയ സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍. ഇന്നലെ നടന്ന വിചാരണയ്ക്കിടെ കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു. രണ്ടാം പ്രതി നിയാസിന്‍റെ അയല്‍വാസികളായ […]

ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ ചേര്‍ത്ത് പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 74 പേജുള്ള കുറ്റപത്രത്തില്‍ പത്തുപേരുടെ രഹസ്യമൊഴിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 83 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. ബലാത്സംഗം കൂടാതെ അന്യായമായി തടഞ്ഞുവെച്ചു, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്‍റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം […]

അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു: എം എം മണി

കോട്ടയം: പ്രളയ വിഷയത്തില്‍ അമിക്കസ് ക്യൂറിക്കെതിരെ വൈദ്യുതമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു. മുന്‍ യുപിഎ സര്‍ക്കാരിന്‍റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നും മണി ആരോപിച്ചു. മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതേക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ ദുരിതത്തില്‍ മുക്കിയ മഹാപ്രളയത്തിനു കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും […]

ഇടതുപക്ഷം രാഹുലിനെ പിന്തുണക്കണം; പ്രാദേശികതയല്ല ദേശീയതയാണ് പ്രധാനമെന്ന് സച്ചിദാനന്ദന്‍

കോ​ട്ട​യം: അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നു​ പ​ക​രം ഇ​ട​തു​പ​ക്ഷം അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​നി​ര രാ​ഹു​ല്‍ ഗാ​ന്ധി​യെ പി​ന്തു​ണ​ക്കു​ന്ന​ത്​ സ്വ​പ്​​നം കാ​ണാ​തി​രി​ക്കാ​ന്‍ ത​നി​ക്കാ​കു​ന്നി​​ല്ലെ​ന്ന്​ ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍. നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യോ വ​രു​ന്ന ലോ​ക്​​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യോ രാ​ഹു​ലി​നെ പ്ര​തി​പ​ക്ഷ​നി​ര ഒ​ന്ന​ട​ങ്കം പി​ന്തു​ണ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്​​ ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ രാ​ഹു​ല്‍ വി​ജ​യി​ക്കു​ന്ന​തി​നു​ വേ​ണ്ടി​യ​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ ഐ​ക്യ​മെ​ന്ന ആ​ശ​യം നി​ല​നി​ല്‍​ക്കു​ന്ന​തിന്‍റെ അ​നി​വാ​ര്യ​ത മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. എ​ല്ലാ​വ​ര്‍​ക്കും അ​തി​ല്‍​നി​ന്ന്​ നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ ഇ​ട​തു​പ​ക്ഷം അ​ല്‍​പം ഉ​ദാ​ര​ത കാ​ട്ടു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക താ​ല്‍​പ​ര്യ​ത്തെ​ക്കാ​ള്‍ ദേ​ശീ​യ താ​ല്‍​പ​​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണം. ഒ​രു പു​ന​ര്‍​വി​ചി​ന്ത​നം […]

കെവിൻ വധക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: കെവിൻ വധക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഒന്നാം പ്രതി സാനു ചാക്കോ, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളാണ് അപേക്ഷ നൽകിയത്. കുറ്റപത്രം അംഗീകരിച്ചതോടെ വിചാരണ നടപടികൾ എന്ന് ആരംഭിക്കണമെന്നതു സംബന്ധിച്ച് ഏപ്രിൽ രണ്ടിന് തീരുമാനമുണ്ടാകും. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പതിനാല് പ്രതികൾക്കു മേൽ ചുമത്തിയിരിക്കുന്നത്. കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. പ്രണയിച്ച് വിവാഹം […]

കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; യുവതിയുടെ മകള്‍ രക്ഷപ്പെട്ടു

കോട്ടയം: കോട്ടയത്ത് കാമുകനും കാമുകിയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് സ്വപ്ന , ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സ്വപ്നയുടെ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂലേടം പാലത്തിന് സമീപം മാടമ്പ്കാട് ട്രെയില്‍വേ ട്രാക്കിലേക്കാണ് ഇരുവരും ചാടിയത്. പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തില്‍ സ്വപ്നയും ശ്രീകാന്തും ഏറെ നാളായി അടുപ്പത്തിലായിരുന്നു. രാവിലെ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ശ്രീകാന്ത് വിളിച്ച്‌ പറഞ്ഞതോടെ മകളെയുമെടുത്ത് സ്വപ്ന പള്ളിക്കത്തോടെത്തിയെന്ന് പൊലീസ് പറഞ്ഞു. അവിടെ നിന്ന് മണിപ്പുഴയിലെത്തി. ഭക്ഷണം കഴിച്ച ശേഷം ട്രാക്കിലൂടെ നടന്നു. പെട്ടെന്ന് […]

ട്രോള്‍ രൂപത്തില്‍ സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കോട്ടയം: കേരളം കനത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ട്രോള്‍ രൂപത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ആളുകള്‍ സോഷ്യല്‍ മീഡിയയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ട്രോളുകള്‍ പെട്ടെന്ന് ജനങ്ങളിലേക്കെത്തും. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍, ലക്ഷണങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ചികിത്സ, കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ടത്, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെല്ലാമാണ് ട്രോളിലൂടെ പറയുന്നത്. കൂടെയുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ 1. ഉടന്‍‌ തന്നെ തണലുളളിടത്തേക്ക് മാറ്റുക2. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക3. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക4. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക പ്രതിരോധ […]

മഠം അധികൃതരുടെ അനാസ്ഥ; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ച കന്യാസ്ത്രീ ഭക്ഷണവും മരുന്നുമില്ലാതെ നരകിക്കുന്നു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുഖ്യ സാക്ഷി പറഞ്ഞ സി. ലിസി വടക്കേലിന്‍റെ അവസ്ഥ പരിതാപകരം. സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സംരക്ഷണം പിന്‍വലിച്ചതിനു പിന്നാലെയാണ് മഠം അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറാന്‍ തുടങ്ങിയത്. തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജീവന് പോലും ഭീഷണിയുണ്ടെന്നും കാണിച്ച് സിസ്റ്റര്‍ ലിസി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംരക്ഷണം അനുവദിച്ചത്. പിന്നീട് എഫ്സിസി മദര്‍ സുപ്പീരിയറിന്‍റെ ഹര്‍ജി പരിഗണിച്ച് പൊലീസ് സംരക്ഷണം മജിസ്ട്രേറ്റ് കോടതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ കടുത്ത മാനസിക പീഡനത്തിനാണ് സി. […]

ജനിച്ചത് സമ്പന്നകുടുംബങ്ങളില്‍, മാല പൊട്ടിച്ച് ആര്‍ഭാട ജീവിതം; യുവാക്കള്‍ പിടിയില്‍

കോട്ടയം: ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല കവരുന്ന രണ്ടംഗ സംഘം അവസാനം വലയിലായി. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. രണ്ട് മാലപൊട്ടിക്കല്‍ കേസുകള്‍ തെളിഞ്ഞിട്ടുണ്ട്. മാസങ്ങളായി ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. […]