ഫ്രിഡ്ജില്‍ വെച്ച ചോറിന് നീല നിറവും രൂക്ഷ ഗന്ധവും

കോട്ടയം: ഫ്രിഡ്ജില്‍ കരുതിയിരുന്ന ചോറിന് നീല നിറവും രൂക്ഷമായ ദുര്‍ഗന്ധവും.  കടുത്തുരുത്തി മഠത്തിക്കുന്നേല്‍ സജിയുടെ വീട്ടിലാണ് സംഭവം. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെള്ള നിറത്തിലുള്ള ചോറ് അടുത്ത ദിവസമായപ്പോള്‍ നീല നിറം ആവുകയായിരുന്നു. കടുത്തുരുത്തി  പ്രദേശത്തെതന്നെ പ്രമുഖ കടയില്‍ നിന്നുമാണ് അരി വാങ്ങിയത്. തലേ ദിവസം ബാക്കി വന്ന ചോറ് ഫ്രിഡ്ജില്‍ വച്ചശേഷം അടുത്ത ദിവസം നോക്കിയപ്പോഴാണ് നീല നിറത്തില്‍ കണ്ടത്. മാത്രമല്ല ചോറിന് രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ സജി ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. രാസപദാര്‍ത്ഥങ്ങള്‍ […]

ദേവാലയങ്ങളും ഭവനങ്ങളും ഒരുങ്ങി; അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മയില്‍ ഇന്ന് പെസഹാ വ്യാഴം

കോ​ട്ട​യം: അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മകളുമായി ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആഘോഷിക്കുന്നു. വ​ലി​യ നോ​യ​ന്പി​ന്‍റെ സു​പ്ര​ധാ​ന തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ദേ​വാ​ല​യ​ങ്ങ​ളും ഭ​വ​ന​ങ്ങ​ളും ഒ​രു​ങ്ങി. ക്രി​സ്തു ശി​ഷ്യ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി​യ​തി​ന്‍റെ​യും അ​ന്ത്യ അ​ത്താ​ഴ​വേ​ള​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ​യും അ​നു​സ്മ​ര​ണം ഇ​ന്നു ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ക്കും. വൈ​ദി​ക​ര്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍​ക്കി​ടെ 12 പേ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി ചും​ബി​ച്ച്‌ എ​ളി​മ​യു​ടെ അ​ട​യാ​ള​മാ​യി ക്രി​സ്തു ന​ട​ത്തി​യ പാ​ദ​ക്ഷാ​ള​ന​ത്തെ അ​നു​സ്മ​രി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം​വ​രെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ന​യും പീ​ഢാ​നു​ഭ​വ അ​നു​സ്മ​ര​ണ​ത്തി​ന് ഒരുക്ക​മാ​യു​ള്ള പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്തും. സെ​ഹി​യോ​ന്‍ ഉൗ​ട്ടു​ശാ​ല​യി​ല്‍ ആ […]

പുതിയ ബസ്​ നിരക്ക്​​ ഇന്ന്​ അര്‍ധരാത്രി നിലവില്‍ വരും

കോ​ട്ട​യം: പു​തു​ക്കി​യ ബ​സ്​ ചാ​ര്‍​ജ്​ ഇന്ന് അര്‍ധരാത്രി നി​ല​വി​ല്‍ വ​രും. ​ മി​നി​മം നി​ര​ക്ക്​ ഏഴു​രൂ​പ​യി​ല്‍ നി​ന്ന് എ​ട്ടാ​കും. ഒാ​ര്‍ഡി​ന​റി, സി​റ്റി, സി​റ്റി ഫാ​സ്​​റ്റ്​ എ​ന്നി​വ​യി​ലെ യാത്രക്കാ​ര്‍ മി​നി​മം ദൂ​ര​ത്തി​ന്​ ഇ​നി എ​ട്ടു​രൂ​പ ന​ല്‍​ക​ണം. ഇൗ ​ബ​സു​ക​ളി​ല്‍ നി​ല​വി​ല്‍ ഒ​മ്പത്​ രൂ​പ ന​ല്‍​കി യാ​ത്ര​ചെ​യ്​​ത​വ​ര്‍ അ​ടു​ത്ത​ദി​വ​സം മു​ത​ല്‍ പ​ത്തു​രൂ​പ ന​ല്‍​ക​ണം. പ​ത്തു​രൂ​പ 12 ആ​യാ​ണ്​ ഉ​യ​രു​ന്ന​ത്. ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ര്‍ ബ​സു​ക​ളി​ല്‍ മി​നി​മം നി​ര​ക്ക്​ പ​ത്തു രൂ​പ​യി​ല്‍​നി​ന്ന് പ​തി​നൊ​ന്നാ​യും സൂ​പ്പ​ര്‍ ഫാ​സ്​​റ്റി​ല്‍ 13രൂ​പ‍ 15ആ​യും ഉ​യ​രും.സൂ​പ്പ​ര്‍ ഡീ​ല​ക്​​സി​ല്‍ മി​നി​മം […]

അച്ഛന്‍ മകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് അഞ്ച് വര്‍ഷം

കോട്ടയം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മകളെ അഞ്ച് വര്‍ഷത്തിലേറെ പീഡിപ്പിച്ച മലയാളിയെ ഡല്‍ഹി പോലീസ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശിയാണ് അറസ്റ്റിലായത്. അഞ്ചു വര്‍ഷമായി ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. നഴ്സായ ഭാര്യ ജോലിയ്ക്കു പോകുന്ന സമയത്തു മകളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. സംഭവം സംബന്ധിച്ചു മകള്‍ അമ്മയോടു പരാതി പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദ്യം ചെയ്ത അമ്മയെയും പ്രതി ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ അമ്മയും മകളും പല തവണ പോലീസില്‍ […]

ബാസ്സോടിക്കുന്നതിനിടെ മൊബൈല്‍ ‘റിപ്പയര്‍’ ചെയ്ത് ഡ്രൈവര്‍- VIDEO

കോട്ടയം: നിരവധി ആനുകാലിക സംഭവങ്ങളാണ് നമ്മള്‍ സോഷ്യല്‍ മീഡിയകളിലൂടെ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബസ്സോടിക്കുന്നതിനിടെ സ്റ്റിയറിങ് വീലില്‍ നിന്ന് കയ്യെടുത്ത് തന്‍റെ മൊബൈലില്‍ കയ്യോടിക്കുന്ന ഡ്രൈവര്‍. ശ്രദ്ധ പൂര്‍ണമായും മൊബൈല്‍ സ്ക്രീനില്‍. രണ്ടുകയ്യുംവിട്ട് മൊബൈലില്‍ കണ്ണുംനട്ട് വണ്ടിയോടിക്കുന്ന ദൃശ്യം യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തുകയായിരുന്നു. കുമളി ഡിപ്പോയിലെ കെ.എല്‍ 157780 എന്ന നമ്പരിലുള്ള ബസിലാണ് സംഭവം. കോട്ടയം മീഡിയ എന്ന വാട്സ്‌ആപ് ഗ്രൂപ്പില്‍ ഒരംഗം പങ്കുവച്ച വീഡിയോ പിന്നീട് ചര്‍ച്ചയാവുകയും അത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതോടെ […]

തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കോട്ടയം: തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. തോ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ കേസെടുക്കണമെന്ന ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കോട്ട​യം വി​ജി​ല​ന്‍​സ്​ എ​സ്.​​പി​യു​ടെ​ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിധി. തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ല​പ്പു​ഴ​യി​ലെ ലേ​ക് പാ​ല​സ്​ റി​സോ​ര്‍​ട്ടി​ലേ​ക്ക് റോ​ഡ് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി​യും അ​ധി​കാ​ര​ദു​ര്‍​വി​നി​യോ​ഗ​വും ന​ട​ത്തി​യെ​ന്നു​കാ​ട്ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി സുഭാ​ഷ് എം. ​തീ​ക്കാ​ട​ന്‍ ന​ല്‍​കി​യി​രു​ന്ന പ​രാ​തി​യി​ല്‍ ന​വം​ബ​ര്‍ നാ​ലി​നാ​ണ്​ കോ​ട്ട​യം വി​ജി​ല​ന്‍​സ്​ കോ​ട​തി ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ല്‍, കേ​സി​ലു​ള്‍​പ്പെ​ട്ട ചി​ല […]

പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു

പൊന്‍കുന്നം: ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു. പനമറ്റം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയും പനമറ്റം പീരുക്കുന്നേല്‍ ഉണ്ണികൃഷ്ണന്‍ കര്‍ത്തയുടെ മകനുമായ അര്‍ജുന്‍ കര്‍ത്ത(11)യാണ് മരിച്ചത്. ഇന്ന് രാവിലെ 11ന് പരീക്ഷ കഴിഞ്ഞു കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ കുറച്ചു സമയത്തിനു ശേഷമാണ് വിവരമറിയുന്നത്. ഉടന്‍ തന്നെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു കുട്ടിയെ പുറത്തെടുത്ത് പൊന്‍കുന്നത്തെ സ്വകാര്യ […]

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ വരുന്നു

കോട്ടയം: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്ത്രീകളുടെയും,കുട്ടികളുടെയും സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം. യാത്രക്കാര്‍ക്ക് യാത്രക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാല്‍ വാഹനത്തിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി വിവരം പൊലീസ് കണ്‍ട്രോള്‍റൂമിലറിയിക്കാം. ഉടന്‍ സന്ദേശം കണ്‍ട്രോള്‍റൂമിലെത്തും. ഇതുവഴി പൊലീസിന് വാഹനം പിന്തുടര്‍ന്ന് പിടികൂടാം. യാത്ര ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാനായി കൈയെത്തും ദൂരത്താകണം ഇത് സ്ഥാപിക്കേണ്ടതെന്നും , വാഹനത്തിന്‍റെ  വലിപ്പം അനുസരിച്ച്‌ ഒന്നോ അതിലധികമോ എമര്‍ജന്‍സി ബട്ടണ്‍ ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ജി.പി.എസ്. സംവിധാനത്തോടെയുള്ള […]

എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കു നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം

കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ  അമ്മഞ്ചേരിയിലാണ് സംഭവം. സര്‍വകലാശാലാ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കാനാണ് ഇവിടെയെത്തിയത്. ഹോട്ടലില്‍ എതിര്‍വശത്തിരുന്ന രണ്ടുപേര്‍ പെണ്‍കുട്ടികളിലൊരാളെ നോക്കി അശ്ലീച്ചുവയോടെ ആംഗ്യങ്ങള്‍ കാണിച്ചു. ഇത് ചോദ്യം ചെയ്തതിന് വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും തങ്ങളെ ശാരീരികമായി ആക്രമിച്ച്‌ നിലത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. […]

പുലിമുരുകന്‍ ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കം: യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയം:  സിനിമാ ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചങ്ങനാശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.ജനാധിപത്യ കേരള കോണ്‍ഗ്രസ് യുവജനവിഭാഗം തൃക്കുരിത്താനം മണ്ഡലം