കോട്ടയം: സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാര്‍ഥിനി പിന്‍വലിച്ചു. കോട്ടയം സ്വദേശിയായ സി.ബി.എസ്.ഇ വിദ്യാര്‍ഥിനി അമിയ സലിമായിരുന്നു പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചോദ്യപ്പേപ്പര്‍ മാറിയെന്നും പകരം പരീക്ഷ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സി.ബി.എസ്.ഇ കോടതിയെ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ തന്റെ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നുമാണ് സി.ബി.എസ്.ഇ […]
Tag: kottayam
ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
കോട്ടയം: ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറവിലങ്ങാടിന് സമീപം വയലയിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പടിഞ്ഞേറേ കൂടല്ലൂർ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്ത് പരിശോധന തുടങ്ങി.
പോളി വിനൈല്‍ ഫ്ലക്സുകള്‍ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍
കോട്ടയം: പുനരുപയോഗം പ്രയോഗികമല്ലാത്ത പോളി വിനൈല്‍ ഫ്ലക്സുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിരോധനം പ്രായോഗികമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി കണ്ടെത്തിയിരുന്നു. രാഷ്ട്രീയപാര്‍ട്ടികളും പിന്തുണ അറിയിച്ചതോടെ അടുത്തു തന്നെ നിരോധന ഉത്തരവ് പുറത്തിറക്കും. പോളി വിനൈല്‍ ഫ്ലക്സുകള്‍ക്ക് പകരം പോളി എഥിലിന്‍ ഫ്ലക്സുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, പോളി എഥിലിന്‍ ഫ്ലക്സ് നിര്‍മിക്കുന്നത് സംബന്ധിച്ച് നിര്‍മാതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുകൂടി പരിഹരിച്ചശേഷമാകും ഉത്തരവ് പുറപ്പെടുവിക്കുക. ഫ്ലക്സ് നിരോധിക്കുന്നതിന്‍റെ പ്രായോഗികതയെക്കുറിച്ച് തദ്ദേശസ്വയം ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസിന്‍റെ നേതൃത്വത്തിലുള്ള […]
ജസ്നയെ ബംഗളൂരുവില്‍ കണ്ടതായി റിപ്പോര്‍ട്ട്
കോട്ടയം: കാണാതായ മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ മകളായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസിനെ ബാംഗ്ലൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച 11.30 ഓടെ ഒരു ബൈക്കിലാണ് ജെസ്‌നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ ഭവനില്‍ വാടകയ്ക്ക് മുറിയ്ക്ക് വേണ്ടിയാണെത്തിയത്. അവിടുത്തെ ഫാദറിനോട് വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിരിച്ചറിയപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും അവിടെ നിന്ന് മുങ്ങി. മാധ്യമങ്ങളില്‍ വന്ന ജസ്നയുടെ ചിത്രങ്ങള്‍ കണ്ടാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്.തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ […]
പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. കോട്ടയത്തെ വസതിയിലാണ് അന്ത്യം. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരു മാസം തികയും മുമ്പാണ് അന്ത്യം. സംസ്കാരം പിന്നീട്. മുന്നൂറോളം ഡിറ്റക്ടിവ്, മാന്ത്രിക നോവലുകള്‍ കോട്ടയം പുഷ്പനാഥ് എഴുതിയിട്ടുണ്ട്. തമിഴ് ,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് പല നോവലുകളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ ഏറെ പ്രശസ്തമാണ് . കോട്ടയം ജില്ലയിൽ […]
ജസ്‌നയെ കാണാതായിട്ട് 28 ദിവസം; വലഞ്ഞ് അന്വേഷണ സംഘം
കോട്ടയം: കോട്ടയം മുക്കൂട്ടുത്തറ സ്വദേശിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് 28 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംശയമുള്ള മേഖലകളിലൊക്കെ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കാണാതായ ജസ്‌നയുടെ കുടുംബവും സഹപാഠികളും. കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ പത്തുമണിയോടെയാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസിന്‍റെ മകള്‍ ജസ്‌നയെ കാണാതായത്. രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ജസ്‌ന. മുക്കൂട്ടുതറ ടൗണില്‍ […]
ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുമ്പോഴേ താങ്കളൊരു നേതാവാകൂ; പ്രധാനമന്ത്രിയോട് ഉമ്മന്‍ചാണ്ടി
കോട്ടയം : ജമ്മു കശ്മീരിലെ കത്‌വയില്‍ ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മനസ്സില്‍ നിറയെ വര്‍ണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാര്‍ത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേര്‍ന്നത്. മതത്തിന്‍റെ പേരില്‍ ഒരു കൂട്ടം അക്രമികള്‍ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണെന്ന് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം മകളേ മാപ്പ് … […]
ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
കോട്ടയം: പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പേരൂര്‍ പൂവത്തുമൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് മാത്യുവിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നു. ഇടുക്കി സ്വദേശികളായ മേരിയും മാത്യുവും മകള്‍ക്കും, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്.
ജെസ്‌ന മരിയയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്തിയില്ല
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിന്‍റെ തിരോധാനം അന്വേഷിച്ചു ബംഗളൂരുവിലെത്തിയ പോലീസ് സംഘവും മടങ്ങി. ബംഗളൂരുവില്‍നിന്ന് ജെസ്‌നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ട് ഫോണ്‍ കോളുകളുടെ ഉറവിടം തേടിയാണ് വെച്ചൂച്ചിറ എഎസ്‌ഐയും സംഘവും ബംഗളൂരുവിലേക്കു പോയത്. മൊബൈല്‍ കമ്ബനികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്‍റെ മകളായ ജെസ്‌നയെ കഴിഞ്ഞ 22നു രാവിലെ 10നാണ് ജെസ്‌ന വീട്ടില്‍നിന്നു പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോകുകയായിരുന്നു. പിതൃസഹോദരിയുടെ വീട്ടിലേക്കു പോയിരിക്കാമെന്നു […]
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സ്‌കൂളിന് പറ്റിയത് ഗുരുതര വീഴ്ച
പാമ്പാടി: വിദ്യാര്‍ത്ഥി ആത്മഹത്യ സംഭവത്തില്‍ പാമ്പാടി ക്രോസ് റോഡ് സ്‌കൂളിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍. സ്‌കൂളിന്‍റെ ഭാഗത്ത് ചട്ടലംഘനമുണ്ടായി എന്നാണ് വിലയിരുത്തല്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരിശോധന. ഒന്‍പതാം ക്ലാസില്‍ നിന്നും മാര്‍ക്ക് കുറവെന്ന കാരണത്താല്‍ പറഞ്ഞ് വിട്ടതിനെ തുടര്‍ന്നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിന്‍റോ ഈപ്പന്‍ ആത്മഹത്യ ചെയ്തത്. കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഇതാവാം ആത്മഹത്യക്ക് കാരണമെന്നും കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പഠിക്കാന്‍ അനുമതി […]









