ജെസ്‌ന മരിയയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്തിയില്ല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിന്‍റെ തിരോധാനം അന്വേഷിച്ചു ബംഗളൂരുവിലെത്തിയ പോലീസ് സംഘവും മടങ്ങി.

ബംഗളൂരുവില്‍നിന്ന് ജെസ്‌നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ട് ഫോണ്‍ കോളുകളുടെ ഉറവിടം തേടിയാണ് വെച്ചൂച്ചിറ എഎസ്‌ഐയും സംഘവും ബംഗളൂരുവിലേക്കു പോയത്. മൊബൈല്‍ കമ്ബനികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്‍റെ മകളായ ജെസ്‌നയെ കഴിഞ്ഞ 22നു രാവിലെ 10നാണ് ജെസ്‌ന വീട്ടില്‍നിന്നു പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോകുകയായിരുന്നു. പിതൃസഹോദരിയുടെ വീട്ടിലേക്കു പോയിരിക്കാമെന്നു കരുതിയെങ്കിലും അവിടെ എത്താതെ വന്നതിനേത്തുടര്‍ന്നാണ് അന്വേഷണം.

prp

Related posts

Leave a Reply

*