ജെസ്‌നയെ കാണാതായിട്ട് ഒരു വര്‍ഷം; എങ്ങുമെത്താതെ അന്വേഷണം, കേസ് അവസാനിപ്പിക്കാന്‍ ആലോചിച്ച് പൊലീസ്

പത്തനംതിട്ട: രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന വെച്ചൂച്ചിറ മുക്കൂട്ട് തറയിലെ ജെസ്‌ന മരിയാ ജെയിംസിനെ കാണാതായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. നിരവധി പൊലീസ് സംഘങ്ങള്‍ കൈമാറി അന്വേഷണം നടത്തിയിട്ടും ജെസ്‌നയെ കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പിതാവും ജയിംസും സഹോദരനും സഹോദരിയും പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് . കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാര്‍ച്ച് 22ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസില്‍ പോയതിനു തെളിവുണ്ട്. […]

അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

കാര്‍ഡിഫ്: കാണാതായ അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ താരം സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായത്. എന്നാല്‍ അന്വേഷണം ഒരു തുമ്പും കിട്ടാതെ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിയുമായുള്ള കരാര്‍ അംഗീകരിച്ച സല വെയില്‍സിലേക്ക് വരുന്ന വഴിയാണ് വിമാനം കാണാതായത്. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്‍റെയോ വിമാനത്തില്‍ അകപ്പെട്ടവരുടെയോ ഒരു വിവരവും കണ്ടെത്താനായില്ല. അപകട കാരണമോ വിമാനം […]

ജസ്‌നയുടെ അവസാന മെസേജ് പോലീസ് കണ്ടെത്തി; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

കോട്ടയം: ജസ്നയുടെ തിരോധനക്കേസ് അന്തിമ ഘട്ടത്തിലേക്ക്. കേരളത്തിലൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജയിംസിനെ ഒന്‍പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.  ഇപ്പോള്‍ ജസ്നയുടെ അവസാനത്തെ മെസേജിന്‍റെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്. ജസ്നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ചില സൂചനകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന വിവരം പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കത്തക്ക വിധമുള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നാട്ടില്‍നിന്നും ജസ്ന […]

ജസ്‌ന നാട് വിട്ടിട്ടില്ലെന്ന് സൂചന; ജന്മനാട്ടിലും പരിസരത്തും തെരച്ചില്‍ ഊര്‍ജിതമാക്കി

കോട്ടയം: കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ കാണാതായ മുണ്ടക്കയം സ്വദേശിനി ജസ്‌ന നാടുവിട്ടിട്ടില്ലെന്ന് സൂചന. മുക്കൂട്ടുതറ കേന്ദ്രീകരിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതോടെ പുറത്ത് വന്ന സാക്ഷി മൊഴികള്‍ കള്ളമാകുന്നു. ജസ്‌നയെ കണ്ടുവെന്ന് പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടാതെ ബസില്‍ കണ്ടുവെന്ന് പറയുന്ന സ്‌കൂള്‍ സഹപാഠിയെയും കൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച്‌ താമസിയാതെ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം. അന്വേഷണം അത്രകണ്ട് ഊര്‍ജിതമാക്കിയിരിക്കുകയാണ്.  ജസ്‌നയുടെ വീട്ടില്‍ […]

മുണ്ടക്കയത്ത് കണ്ട പെണ്‍കുട്ടി ജെസ്നയോ? തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച്

കോട്ടയം: മുണ്ടക്കയത്തു നിന്ന് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്‍റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ ജെസ്നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവുകൾ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തിയത്. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി […]

കാണാതായിട്ട് എട്ട് മാസം; ജസ്‌ന ഇപ്പോഴും കാണാമറയത്ത്

പത്തനംതിട്ട: കൊല്ലമുളയിലെ ജെസ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് എട്ട് മാസം പിന്നിട്ടു. ഇപ്പോഴും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഐ.ജി.മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല . ജെസ്‌നയെ എത്രയും വേഗം കണ്ടു പിടിക്കുമെന്നാണ് പോലീസ് മേധാവി ലോക് നാഥ ബെഹ്‌റ പറഞ്ഞിരുന്നത് . നിശ്ചിത തീയതിക്കുള്ളില്‍ ജെസ്‌നയെ കണ്ടെത്തുമെന്ന് പോലീസ് ഹൈക്കോടതിയില്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പോലീസും ജെസ്‌നയെ മറന്ന […]

തോ​പ്പും​പ​ടി​യി​ല്‍​നി​ന്നു മ​ത്സ്യ​ബ​ന്ധ​ത്തി​നു​പോ​യ 150 ബോ​ട്ടു​ക​ളെ​കു​റി​ച്ച്‌ വി​വ​ര​മി​ല്ല

കൊ​ച്ചി: കൊ​ച്ചി തോ​പ്പും​പ​ടി ഹാ​ര്‍​ബ​റി​ല്‍​നി​ന്നു മ​ത്സ്യ​ബ​ന്ധ​ത്തി​നു​പോ​യ 150 ബോ​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക. ന്യൂ​ന​മ​ര്‍​ദം തീ​ര​ത്തേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ല​ക്ഷ​ദ്വീ​പ് മു​ത​ല്‍ ഗു​ജ​റാ​ത്ത് വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ മ​ത്സ​ര്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ഈ ​മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​ക​യും ക​ട​ന്നു​പോ​കു​ക​യും ചെ​യ്യു​ന്ന​ത്. കൊ​ച്ചി​യി​ല്‍​നി​ന്നു പോ​യ 600 ബോ​ട്ടു​ക​ളി​ല്‍ 300 ബോ​ട്ടു​ക​ളാ​ണ് ഇ​തു​വ​രെ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, നീ​ണ്ട​ക​ര​യി​ല്‍​നി​ന്നു​പോ​യ നൂ​റോ​ളം ബോ​ട്ടു​ക​ള്‍ തി​രി​ച്ചെ​ത്തി​യി​ല്ല. എ​ന്നാ​ല്‍ ഇ​വ​യു​മാ​യി ബ​ന്ധം പു​ല​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നു​ണ്ട്. പ​ത്തു ദി​വ​സം മുമ്പു​വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ഇ​നി​യും ബോ​ട്ടു​ക​ളാ​ണ് […]

അന്വേഷണം 6 മാസം പിന്നിട്ടു; ജെസ്‌ന എവിടെ..?

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസി(22)നെ കാണാതായിട്ടു ശനിയാഴ്ച ആറുമാസം തികയുന്നു. മാര്‍ച്ച്‌ 22നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജസ്‌നയെ കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിനിടെ ജെസ്‌നയെ ബംഗളൂരുവിലും തമിഴ്‌നാട്ടിലും മലപ്പുറത്തുമൊക്കെ കണ്ടതായി വിവരം ലഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ പഴിയും കേള്‍ക്കേണ്ടി വന്നു.  കേസ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ […]

അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി എന്ന പ്രചരണം വ്യാജം; യുവതിയെ പൊലീസ് പിടികൂടി.

കാസര്‍ഗോഡ്:  കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടികൊണ്ടു പോയതായി പ്രചരണം പരിഭ്രാന്തി പരത്തി. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം യുവതിയുടെ നാടകമാണെന്ന് കണ്ടെത്തി. യുവതിയെ പീന്നിട് പ്രാപൊയില്‍ സ്വദേശി വിനുവിനൊപ്പം കോഴിക്കോട് നിന്നും റെയില്‍വെ പൊലീസ് പിടികൂടി. മനുവിന്‍റെ ഭാര്യ മീനുവിനെയും മകന്‍ സായ് കൃഷ്ണനെയുമാണ് കാണാതായതായി ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി ലഭിച്ചത്. വാഹനത്തിലെത്തിയ സംഘം ഭാര്യയെയും മകനെയും തട്ടികൊണ്ടു പോയി എന്നായിരുന്നു പരാതി. ഇതോടെ പൊലീസും മാധ്യമങ്ങളും സ്ഥലത്ത് കുതിച്ചെത്തി. സംഭവം വലിയ വാര്‍ത്തയായതോടെ ജില്ലാ […]

കാസര്‍കോട് പട്ടാപ്പകല്‍ അമ്മയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി

കാസര്‍ഗോഡ്: ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയി. മീനു (22), മകന്‍ സായി കൃഷ്ണ (3) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം വീട്ടിലെത്തി ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവ് മനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇവരെ കണ്ടെത്താന്‍ ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഒരു […]