ജസ്ന എവിടെ? അന്വേഷണം കട്ടപ്പന ധ്യാന കേന്ദ്രത്തിലേക്ക്

കട്ടപ്പന: പല നിര്‍ണായക വഴിയിലൂടെയും കേസ് പോകുമ്പോഴും ജസ്ന എവിടെ എന്ന ചോദ്യത്തിന് മാത്രം ആര്‍ക്കും ഉത്തരം ഇല്ല. എന്നാല്‍ കാണാതായ ജസ്ന ഇടുക്കി കട്ടപ്പനയിലെ ധ്യാന കേന്ദ്രത്തിൽ എത്തിയിരുന്നുവെന്നാണ് ഇപ്പോൾ വിവരം. ധ്യാനകേന്ദ്രം അധികൃതരും പൊലീസും ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിച്ചു. കാണാതായതിന് രണ്ട് ദിവസത്തിനു ശേഷം ജെസ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച പ്രാര്‍ഥനയില്‍ ജസ്‌ന പങ്കെടുത്തിരുന്നുവെന്നും. കട്ടപ്പന അണക്കരയിലെ കത്തോലിക്കാ വിഭാഗത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് ജസ്‌ന എത്തിയതത്രെ. കേരളത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ധ്യാനത്തിനെത്താറുണ്ട്. ഇതിൽ […]

ജസ്‌നയുടെ വീട്ടില്‍ നിന്ന് മറ്റൊരു സിം കണ്ടെത്തി

പത്തനംതിട്ട: മുക്കൂട്ടുതറയിലെ ജസ്‌നയുടെ വീട്ടില്‍ നിന്നും മറ്റൊരു സിം കണ്ടെത്തി. ബൈബിളില്‍ രഹസ്യമാക്കി വെച്ചതു പോലെയായിരുന്നു സിം കാര്‍ഡ്. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.ഇതോടെ ജസ്‌ന കേസ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. സിം കാര്‍ഡ് അന്വേഷണസംഘം വിശദമായി പരിശോധിക്കും. അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ വീണ്ടും ആണ്‍ സുഹൃത്തിന് പോലീസ് ചോദ്യം ചെയ്തു. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴികള്‍ സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ജസ്‌നയുടെ ഫോണ്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ആയിരത്തോളം […]

തൊടുപുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ കാണാതായ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പുറകില്‍ കണ്ട കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇടുക്കി വണ്ണപ്പുറമുണ്ടന്‍ മുടിക്ക് സമീപം മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് പിന്നില്‍ വലിയ കുഴി മൂടിയ […]

തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ കാണാതായി

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിനുള്ളില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ഇവരെ കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികളുടെ പരാതിയെ തുടര്‍ന്നു കാളിയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് പിന്നീല്‍ വലിയ കുഴികള്‍ മുടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടെ പരിശോധനകള്‍ നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.  

തന്‍റെ കാറില്‍ ജെയ്‌നയെപ്പോലൊരു കുട്ടി യാത്ര ചെയ്‌തെന്ന് ടാക്സി ഡ്രൈവറുടെ മൊഴി

അടിമാലി: മുണ്ടക്കയത്ത് നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന അടിമാലിയില്‍ വന്നിരുന്നതായി ടാക്സി ഡ്രൈവറുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസമാണ് ജെസ്നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴാണ് തന്‍റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, മൊഴി […]

ജസ്‌നയ്ക്ക് പിന്നാലെ ഷബ്‌നയുടേയും തിരോധാനം; ദുരൂഹതയേറുന്നു

കൊല്ലം: ജസ്‌നയ്ക്ക് പിന്നാലെ ഷബ്‌നയുടേയും തിരോധാനം ദുരൂഹതയേറുന്നു. കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും ഒരാഴ്ച മുമ്പാണ് തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്‌നയെ കാണാതായത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി മകളെക്കുറിച്ച്‌ ഒരു വിവരവുമറിയാത്തതിന്റെ ദു:ഖത്തിലാണ് ഷബ്‌നയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍. കഴിഞ്ഞ ചൊവ്വാഴ്ച പി.എസ്.സി പരിശീലനത്തിനെന്നു പറഞ്ഞു വീട്ടില്‍നിന്നു പോയതാണ് ഷബ്‌ന. പിന്നീട് ആരും കണ്ടിട്ടില്ല. അന്നേദിവസം വൈകിട്ട് കൊല്ലം ബീച്ചില്‍ നിന്ന് ഷബ്‌നയുടെ ബാഗ് പോലീസിന് ലഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്‍റെ […]

ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മെട്രോയില്‍ കണ്ടെന്ന് മൊഴി

റാന്നി: ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം. ഇതേതുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നിഴല്‍ പൊലീസ് സംഘം ബെംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബെംഗളൂരുവിലേക്ക് അയച്ചത്. മെട്രോയിലെ സിസിടിവി ദൃശ്യത്തില്‍ ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ […]

ജെസ്‌നയെ തേടി പോലീസ് കുടകില്‍; വീടുകള്‍ കയറി പരിശോധന

കോട്ടയം: കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയെ തേടിയുള്ള പോലീസിന്‍റെ അന്വേഷണം കര്‍ണാടകത്തിലെ കുടകിലെത്തി. ഇവിടെ നിന്നാണ് ജസ്‌നയെ സംബന്ധിച്ച് വിവരങ്ങള്‍ കൂടുതലായി പോലീസിനെ അറിയിച്ചുള്ള ഫോണ്‍വിളികള്‍ വന്നത്. മാത്രമല്ല, ജസ്‌ന രഹസ്യമായി ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിന്തുടരുന്നുണ്ട്. മൊബൈല്‍ ടവറും ലൊക്കേഷനും പരിശോധിച്ചാണ് പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം നടത്തുന്നത്. ജസ്‌ന ജീവനോടെയുണ്ടെന്നാണ് പോലീസ് നിഗമനം. ജസ്‌നയെ സംബന്ധിച്ച് പോലീസിന് കൂടുതല്‍ ഫോണ്‍ വിളികള്‍ വന്നത് കര്‍ണാടകയില്‍ നിന്നാണ്. കുടക്, മടിച്ചേരി […]

വള്ളം മറിഞ്ഞ് കാണാതായ മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെെക്കം: കരയാറില്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജി മെഗാസിന്‍റെ (46)  മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം ഉണ്ടായത്.  മുണ്ടാര്‍ ദുരിതാശ്വാസ ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അഞ്ചംഗ സംഘത്തിലുള്‍പ്പെട്ടതായിരുന്നു സജി. ഇവര്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇതില്‍ രണ്ടു പേരെ നാട്ടുകാര്‍ രക്ഷിച്ചു. സജിയെ ഉയര്‍ത്തിക്കൊണ്ട് വന്നെങ്കിലും വീണ്ടും വഴുതി വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സ്‌കൂബ ഡൈബേഴ്‌സ് ആദ്യ ദിവസം തിരച്ചില്‍ നടത്തി. […]

മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി 2 പേരെ കാണാതായി

കോട്ടയം: കടുത്തുരുത്തിയില്‍ നിന്നും മുണ്ടാര്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. കടുത്തുരുത്തി മാതൃഭൂമി സ്ട്രിംഗര്‍ സജി, തിരുവല്ല യൂണിറ്റ് ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരനെയും തിരുവല്ല ബ്യൂറോ ക്യാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.