ജസ്‌നയെ കാണാതായിട്ട് 28 ദിവസം; വലഞ്ഞ് അന്വേഷണ സംഘം

കോട്ടയം: കോട്ടയം മുക്കൂട്ടുത്തറ സ്വദേശിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് 28 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ സംശയമുള്ള മേഖലകളിലൊക്കെ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കാണാതായ ജസ്‌നയുടെ കുടുംബവും സഹപാഠികളും. കഴിഞ്ഞ മാര്‍ച്ച്‌ 22ന് രാവിലെ പത്തുമണിയോടെയാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസിന്‍റെ മകള്‍ ജസ്‌നയെ കാണാതായത്. രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ജസ്‌ന. മുക്കൂട്ടുതറ ടൗണില്‍ […]

നിര്‍ഭയയില്‍ നിന്ന് മൂന്നു പെണ്‍കുട്ടികളെ കാണാതായി

കൊട്ടിയം: സംസ്ഥാനത്ത് ഏറെ വിവാദം ചൂടുപിടിച്ച പോലീസുദ്യോഗസ്ഥന്‍ പ്രതിച്ചേര്‍ക്കപ്പെട്ട കേസില്‍ ഇരയായ പെണ്‍കുട്ടി ഉള്‍പ്പടെ മുന്ന് പെണ്‍കുട്ടികളെ കാണാതായി. കൊട്ടിയം ഒറ്റപ്ലാമൂടിനടുത്തുള്ള നിര്‍ഭയകേന്ദ്രത്തില്‍നിന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മൂന്നുപേരെയും കാണാതായത്. വസ്ത്രങ്ങള്‍ അലക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു മൂവരും. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ചേര്‍ത്തല, ആലപ്പുഴ, തങ്കശ്ശേരി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കാണാതായ പെണ്‍കുട്ടികള്‍. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ ബന്ധുക്കളെയും വിവരമറിയിച്ചു. രണ്ടുമാസങ്ങള്‍ക്ക് മുന്‍പും ഇവിടനിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതെപോയിരുന്നു. അവരെ പിന്നീട് പോലീസ് കണ്ടെത്തുകയും […]

ജെസ്‌ന മരിയയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്തിയില്ല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിന്‍റെ തിരോധാനം അന്വേഷിച്ചു ബംഗളൂരുവിലെത്തിയ പോലീസ് സംഘവും മടങ്ങി. ബംഗളൂരുവില്‍നിന്ന് ജെസ്‌നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ട് ഫോണ്‍ കോളുകളുടെ ഉറവിടം തേടിയാണ് വെച്ചൂച്ചിറ എഎസ്‌ഐയും സംഘവും ബംഗളൂരുവിലേക്കു പോയത്. മൊബൈല്‍ കമ്ബനികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്‍റെ മകളായ ജെസ്‌നയെ കഴിഞ്ഞ 22നു രാവിലെ 10നാണ് ജെസ്‌ന വീട്ടില്‍നിന്നു പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോകുകയായിരുന്നു. പിതൃസഹോദരിയുടെ വീട്ടിലേക്കു പോയിരിക്കാമെന്നു […]

ചാര്‍ളി സിനിമയെ അനുസ്മരിക്കുന്ന ഒരു കഥ; സ്വന്തം ചരമവാര്‍ത്ത പടം സഹിതം പത്രത്തില്‍ നല്‍കിയ ശേഷംഅപ്രത്യക്ഷനായ ആളെ കണ്ടെത്തി

കോട്ടയം: സ്വന്തം ചരമവാര്‍ത്തയും പടം സഹിതം പരസ്യവും പത്രങ്ങള്‍ക്കു നല്‍കിയശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേലിനെ പൊലീസ് പിടികൂടി. പുലര്‍ച്ചെ രണ്ടു മണിയോടെ തിരുനക്കര സ്വദേശി കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലില്‍ നിന്നാണ് ജോസഫിനെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ സ്വന്തം ചരമ വാര്‍ത്തയും ആദരാഞ്​ലികളും പ്രമുഖ മാധ്യമങ്ങളില്‍ നല്‍കിയ ശേഷം ജോസ്​ഫ്​ നാടുവിട്ടത്​. വാര്‍ത്തകള്‍ വന്ന ശേഷം ജോസഫിനെ കാണാനില്ലെന്ന്​ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കര്‍ണാടകയിലേക്കോ മറ്റോ കടന്നിട്ടുണ്ടാകുമെന്ന്​ കരുതി പലയിടങ്ങളിലും […]

ഡല്‍ഹിയില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പട്നയിലെ ഗ്രാമത്തില്‍ നിന്നാണ് മലയാളിയായ അഞ്ജലിയെയും സുഹൃത്ത് സ്തുതിയെയും കണ്ടെത്തിയത്. പ്രദേശവാസികള്‍ നല്‍കിയ ഫോണ്‍സന്ദേശത്തെ തുടര്‍ന്നാണ് ഇരുവരും പട്നയിലെത്തിയെന്ന സൂചന ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് വീടിനടുത്തുള്ള കടയില്‍ സാധനം വാങ്ങാന്‍ പോയ കുട്ടികളെ  കാണാതായത്.  പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പട്നയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.  റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയില്‍  ഇവര്‍ അവിടെയുണ്ടെന്ന്  സ്ഥിരീകരിച്ചു. കാണാതായ പെണ്‍കുട്ടികളുടെ ചിത്രവും വിവരങ്ങളും വാട്സ്‌ആപ്പില്‍ ലഭിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഇവരെ  […]