തിരുവനന്തപുരം: ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 2 പര്‍ കുറ്റം സമ്മതിച്ചതായി സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് പ്രദേശവാസികളാണ്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. അതേസമയം ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത വാഴമുട്ടം സ്വദേശി ഹരിയെ അന്വേഷണസംഘം വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഇയാളെ വിട്ടയച്ചത്. ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങുവെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നതാണ്. ലിഗയെ കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം […]
Tag: missing case
ലിഗയുടെ കൊലപാതകം;പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധം
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ ശക്തമായ തെളുവുകള്‍ ലഭിക്കാത്തത് പൊലീസിനെ കുഴയ്ക്കുന്നു. കൊലപാതകവുമായി ബന്ധമുള്ള ആറ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രാസപരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. അതിനിടെ കസ്റ്റഡിയിലെടുത്ത ചിലര്‍ക്കുവേണ്ടി തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയിലെ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തി. തങ്ങളുടെ പ്രവര്‍ത്തകരെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ചിലരെ പൊലീസിന് വിട്ടയയ്‌ക്കേണ്ടിവന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വിചാരിക്കുന്നവരെ ഒന്നിലേറെ ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കുകയും […]
ലിഗയുടെ മരണത്തില്‍ യോഗ പരിശീലകന്‍റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ യോഗാപരിശീലകന്‍ അനില്‍കുമാറിന്‍റെ വെളിപ്പെടുത്തല്‍. കേസില്‍ ലഹരിസംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള നാല് പേര്‍ ലിഗയെ കണ്ടതായി പറഞ്ഞിരുന്നുവെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍കുമാര്‍ വ്യക്തമാക്കി. ലിഗയുടെ മൃതദേഹം കണ്ട കാട് ലഹരിസംഘങ്ങളുടെ താവളമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. ലിഗയുടെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസം ചോദ്യം ചെയ്തയാളാണ് യോഗാപരിശീലകനായ പാറവിള സ്വദേശി അനില്‍കുമാര്‍. ലിഗയെ കാണാതായ ദിവസം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നൂവെന്നും സമ്മതിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ വാക്കുകളുടെ വിശ്വാസ്യത ചോദ്യം […]
ലിഗയെ കണ്ടല്‍ക്കാടുകളിലേക്ക് കൊണ്ടുപോയ വള്ളം കണ്ടെത്തി; സ്ഥലം ലഹരിസംഘങ്ങളുടെ താവളം
കൊല്ലം: കോവളത്ത് കണ്ടല്‍കാടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ലാത്വിയക്കാരി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ചുരുള്‍ നിവരുന്നു. ലിഗ മാനഭംഗശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതായിരിക്കാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ലിഗയെ കൂട്ടിക്കൊണ്ടുവന്നുവെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമാണെന്നും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പലരും ഒളിവില്‍ പോയി. മൃതദേഹം കണ്ടെത്തുന്നതിന്‍റെ തലേദിവസവും ഈ സംഘങ്ങള്‍ ഇവിടെ വന്നിരുന്നെന്ന് തോണിക്കാരന്‍ മൊഴി നല്‍കി. കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് കേസ് […]
മരിച്ചത് ലിഗ തന്നെയെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: തിരുവല്ലം പനത്തുറയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി എന്‍ എ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ട് വന്നതോടെ ലിത്വാനിയസ്വദേശി ലിഗ സ്‌ക്രോമാനെയാണ് കോവളത്ത് കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സ്ഥിരീകരണമായി. പരിശോധനാഫലം ഇന്ന് തന്നെ കോടതി വഴി പൊലീസിന് കൈമാറും. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്. ലിഗയുടെ മുടിയും എല്ലുകളുമാണ് പരിശോധിച്ചത്. കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാനഭ്രംശമുണ്ടായലതായി റിപ്പോര്‍ട്ടുണ്ട്. ഇത്, ലിഗയെ ശ്വാസം […]
മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ നേരിട്ടത് കടുത്ത അവഗണനയെന്ന് ലിഗയുടെ കുടുംബം
തിരുവനന്തപുരം: കേരളത്തില്‍ ചികിത്സക്കെത്തിയ വിദേശവനിത ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ ബന്ധുക്കള്‍ നേരിട്ടത് കടുത്ത അവഗണന. മുന്‍കൂര്‍ അനുമതി എടുത്ത് നിയമസഭയുടെ മുന്‍പില്‍ മൂന്നു മണിക്കൂര്‍ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാന്‍ പോലും കഴിഞ്ഞില്ല. കണ്ണീരുമായി നിന്ന കുടുംബത്തെ അവഗണിച്ച് മുഖ്യമന്ത്രി അവരുടെ മുന്നിലൂടെ നടന്നുപോയി. പരാതി പറയാനെത്തിയ ബന്ധുക്കളെ ആക്രോശിച്ച് മടക്കിവിടുകയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചെയ്തത്. കേരള പോലീസിനെ കൂടുതല്‍ പഠിപ്പിക്കേണ്ട. കേസ് എങ്ങനെ അന്വേഷിക്കണമെന്ന് തങ്ങള്‍ക്കറിയാം. കൂടുതല്‍ പഠിപ്പിച്ചാല്‍ മറ്റ് മിസിംഗ് കേസുകള്‍ […]
ലിഗയുടെ മരണം അസ്വാഭാവികമെന്ന് ആവര്‍ത്തിച്ച് സഹോദരി ഇലീസ്
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം അസ്വാഭാവികമാണെന്ന് ആവര്‍ത്തിച്ച് സഹോദരി ഇലീസ്. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താന്‍ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും ഇലീസ് പറഞ്ഞു. നേരത്തെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്നും എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നും പൊലീസ് പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു […]
തിരുവല്ലത്തു കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശവനിതയുടേത്
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ ലിത്വാനിയ സ്വദേശിനിയുടേതാകാമെന്നു പോലീസ്. മാര്‍ച്ച് 14-ന് ആയുര്‍വേദ ചികിത്സയ്ക്കിടെ കോവളത്തുനിന്നു കാണാതായ കാലിഗ സ്‌ക്രോമാന്‍റെ മൃതദേഹമായിരിക്കാം ഇതെന്ന സംശയത്തിലാണ് പോലീസ്. സ്ഥിരീകരണത്തിനായി മൃതദേഹം പോലീസ് ഡിഎന്‍എ പരിശോധന നടത്തും. ലിഗയുടെ വസ്ത്രങ്ങള്‍ ലിഗയുടെ ഭര്‍ത്താവും സഹോദരിയും തിരിച്ചറിഞ്ഞിട്ടുണ്ട്. തല വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൊലപാതകമാണെന്ന സംശയം പോലീസിനുണ്ട്. മാത്രമല്ല കൊലപാതകമാണെന്ന് ഉറപ്പിക്കുന്ന ചില തെളിവുകളും പോലീസിനു ലഭിച്ചുകഴിഞ്ഞു. ഈ വഴിക്കും അന്വേഷണം നടത്തുമെന്ന് പോലീസ് […]
ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ ശേഷം കാണാതായ യുവതി ഗര്‍ഭിണിയല്ല!
തിരുവനന്തപുരം:തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ ശേഷം കാണാതായ പൂര്‍ണ ഗര്‍ഭിണി കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന (22) ഗര്‍ഭിണിയല്ലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയോടെ എസ്.എ.ടി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായ ഷംന വീട്ടുകാരെ വെട്ടിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി. അവിടെ നിന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഉച്ചയ്ക്ക് പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ കയറി ചൈന്നെയ്ക്ക് പോയി. യാത്രയ്ക്കിടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിന്‍ വൈകുന്നേരം എറണാകുളം നോര്‍ത്തിലെത്തിയപ്പോള്‍ ഫോണ്‍ ഓണാക്കി. ഷംനയെ കാണാതായ പരാതിയില്‍ സൈബര്‍ […]
തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി
തിരുവനന്തപുരത്ത് നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണിയെ കണ്ടെത്തി. കൊല്ലം കരുനാഗപള്ളിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. കൊല്ലം കരുനാഗപ്പള്ളിയിലെ ടാക്സി ഡ്രൈവര്‍മാരാണ് ഇവരെ തിരിച്ചറിഞ്ഞത്. ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അന്വേഷണം അന്യസംസ്ഥാനത്തേക്കടക്കം വ്യാപിപ്പിച്ചിരുന്നു. അതിനിടയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയെ കാണാതായ അന്ന് തന്നെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കോട്ടയത്തും രാത്രിയോടെ എറണാകുളത്തും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണസംഘം അവിടേക്ക് എത്തിയെങ്കിലും യുവതിയെ കുറിച്ച് വിവരം ഒന്നും ലഭ്യമായിരുന്നില്ല. […]





