ലിഗയുടെ മരണം അസ്വാഭാവികമെന്ന് ആവര്‍ത്തിച്ച്‌ സഹോദരി ഇലീസ്

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം അസ്വാഭാവികമാണെന്ന് ആവര്‍ത്തിച്ച്‌ സഹോദരി ഇലീസ്.  ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച്‌ എത്താന്‍ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും  ഇലീസ് പറഞ്ഞു.

നേരത്തെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്നും എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നും പൊലീസ് പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശ​നി​യാ​ഴ്ച തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ലി​ഗ​യു​ടേ​താ​ണെ​ന്നു ബ​ന്ധു​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ലി​ഗ​യു​ടെ ത​ല​മു​ടി, വ​സ്ത്ര​ങ്ങ​ള്‍, ശരീ​ര​ത്തി​ലെ തി​രി​ച്ച​റി​യ​ല്‍ പാ​ടു​ക​ള്‍ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​രി​ച്ച​ത് ലി​ഗ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. വി​ഷാ​ദ രോ​ഗ​ത്തി​നു ചി​കി​ത്സ​യ്ക്കാ​യി പോ​ത്ത​ന്‍​കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ല്‍ എ​ത്തി​യ ലി​ഗ​യെ ഒ​രു മാ​സം മു​ന്‍​പാ​ണ് കാ​ണാ​താ​യ​ത്.

 

prp

Related posts

Leave a Reply

*