ബിസ്‌ക്കറ്റ്‌ വാങ്ങാന്‍ പോയ ആറുവയസുകാരിയെ ബലാല്‍സംഗം ചെയ്‌ത്‌ സ്‌കൂള്‍ മൈതാനത്ത്‌ തള്ളി

ഒഡീഷ: ബിസ്‌ക്കറ്റ്‌ വാങ്ങാന്‍ കടയില്‍പോയ ആറുവയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ സ്‌കൂള്‍ മൈതാനത്ത്‌ തള്ളി. തലയിലും മുഖത്തും കഴുത്തിലും നെഞ്ചിലും പരിക്കേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്‌ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  സംഭവത്തെ തുടര്‍ന്ന്‌ 25കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷയിലെ ജഗന്‍നാഥ്‌പുര്‍ ഗ്രാമത്തിലാണ് സംഭവം. പവര്‍കട്ടുള്ള സമയത്തായിരുന്നു കുട്ടി ബിസ്‌ക്കറ്റ് വാങ്ങുവാന്‍ പോയത്. ഏറെ സമയം കഴിഞ്ഞും തിരികെ എത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്ന്‍  ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരിച്ചിലിലാണ് സമീപത്തെ സ്‌കൂള്‍ പരിസരത്ത് നിന്ന് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്.

വായില്‍നിന്നും മുഖത്തുനിന്നും രക്തമൊലിച്ചുകൊണ്ടിരിക്കുന്ന നിലയിലായിരുന്നു. കുട്ടി മരിച്ചെന്നുകരുതിയാണ്‌ പ്രതി അവിടെനിന്നും കടന്നുകളഞ്ഞതെന്ന്‌ പൊലീസ്‌ പറഞ്ഞു

 

 

 

 

prp

Related posts

Leave a Reply

*