കുമ്മായത്തില്‍ മുങ്ങിയ പ്രിയ കുട്ടൂസ്; അറഞ്ചം പുറഞ്ചം ട്രോളി സോഷ്യല്‍ മീഡിയ

ഒരു ഒറ്റ രാത്രി കൊണ്ട് തലവര മാറുമെന്ന് പറയുന്നത് ഇതാണ്. ആദ്യമായി അഭിനയിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടി കേരളത്തില്‍ അഭിമാനമായി മാറിയതിന് കാരണം. പാട്ടിലെ പ്രിയയുടെ കണ്ണിറുക്കലായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്.

പ്രിയ വൈറലായതോടെ ആരാധകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ലോകത്തുള്ള പ്രമുഖരായ പലരുടെയും റെക്കോര്‍ഡുകളാണ് പ്രിയ മറികടന്നിരുന്നത്. 5.8 മില്യണ്‍ ആളുകളാണ് പ്രിയയെ ഫോളോ ചെയ്യുന്നത്. ഇതോടെ ഇന്‍സ്റ്റാഗ്രാമിലുണ്ടായിരുന്ന പഴയ ഫോട്ടോസ് നടി കളഞ്ഞെന്ന് പറഞ്ഞ് ട്രോളന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

 

അരകോടിയോളം ആരാധകര്‍ ഫോളോ ചെയ്യുന്നതിനാല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പ്രിയയുടെ പഴയ ഫോട്ടോസ് ഒന്നും കാണുന്നില്ല. എല്ലാം ഓരോ ദിവസം കഴിയുംതോറും അപ്രത്യക്ഷിതമാവുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല അതിന് പകരം നിരവധി ഗ്ലാമറസ് ചിത്രങ്ങളും നടി ആരാധകര്‍ക്കായി പങ്കുവെക്കുന്നുണ്ട്. എന്നാല്‍ അതിലെല്ലാം മേക്കപ്പ് കൂടുതലാണെന്നാണ് ആരോപണം. ഇതോടെ പ്രിയ കുമ്മായത്തില്‍ മുങ്ങിയിരിക്കുകയാണെന്നും പറഞ്ഞ് അറഞ്ചം പുറഞ്ചം ട്രോളിയിരിക്കുകയാണ്. മറ്റ് പല നടിമാരെയും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഇപ്പോള്‍ പ്രിയ വാര്യരുടെ അക്കൗണ്ടില്‍ നിന്നും വരുന്ന പോസ്റ്റുകളൊന്നും അവള്‍ ചെയ്യുന്നതല്ലെന്നും പ്രിയയുടെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്നും പറയുന്നു. പ്രിയ കുട്ടൂസിന്റെ അക്കൗണ്ട് ഹാക്ക് ആയതറിഞ്ഞ് ചങ്ക് പൊട്ടി കരയുന്ന ആരാധകരുമുണ്ട്.

മലയാളികളുടെ പുതിയ നായികയായ പ്രിയ പ്രകാശ് വാര്യര്‍ ചില ഫോട്ടോകളില്‍ ക്യൂട്ട് സുന്ദരിയായിട്ടാണുള്ളത്. അക്കാര്യം എടുത്ത് പറയാനും ട്രോളന്മാര്‍ മറന്നിട്ടില്ല.

പ്രിയ കുട്ടൂസിന്‍റെ പഴയ ഇന്‍സ്റ്റാഗ്രാം ഫോട്ടോസും ഇപ്പോഴത്തെ ഫോട്ടോസും കാണുന്ന ട്രോളന്മാര്‍ പണ്ട് മുഖത്ത് പുട്ടിയടിക്കാത്ത ഫോട്ടോ ഉണ്ടായിരുന്നല്ലോ അതൊക്കെ എവിടെ പോയെന്ന് ചോദിക്കുന്നു.. സത്യം പറയാലോ അതൊന്നും ഇപ്പോള്‍ പ്രിയയ്ക്കും ഓര്‍മ്മയില്ല.

ഇപ്പോള്‍ പ്രിയ കുട്ടൂസിന്‍റെ വീട്ടിലെ അവസ്ഥ. പെയിന്റ് എല്ലാം വീടിനുള്ളില്‍ കാണുന്നതിന് ശേഷം ഇതാരാ ഇവിടെ കൊണ്ട് വെച്ചതെന്ന് ചോദിക്കുന്ന അച്ഛന്‍. അയ്യോ അച്ഛ അത് പെയിന്‍റല്ല എന്‍റെ മേക്കപ്പ് സാധാനങ്ങളാണെന്നാണ് പ്രിയ പറയുന്നത്.

നാച്വറല്‍ ലുക്കിലു ലിജോ മോള്‍ ജോസ് സുന്ദരിയാണെന്ന് പറയുന്ന ആരാധകര്‍. നിന്‍റെ ഇഷ്ടനടിയുണ്ടല്ലോ മുഖത്ത് കുമ്മായം അടിച്ച് വരുന്നത് അത് ആരായിരുന്നു. അത് അഡാര്‍ ലവ്വിലെ എന്ന് മാത്രം പറയുന്നതിനുള്ളില്‍ അതിനെ ദാരിദ്ര്യമാക്കി കളഞ്ഞു.

prp

Related posts

Leave a Reply

*