പഠനമികവിന്‌ രാഷ്ട്രപതിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി

ചണ്ഡീഗഢ്: ഹരിയാനയില്‍ 19 വയസുകാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. സിബിഎസ്‌ഇ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി രാഷ്ട്രപതിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. അക്രമികള്‍ ബോധം നഷ്ടപ്പെടുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ശേഷം ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. റിവാരിയിലുള്ള ട്യൂഷന്‍ സെന്‍ററിലേക്ക് പോകവെയാണ് വിദ്യാര്‍ത്ഥിയെ കാറില്‍ എത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയവരെ കൂടാതെ മറ്റ് കുറച്ചുപേര്‍ കൂടി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. അവരും തന്നെ പീഡിപ്പിച്ചതായി […]

ഉന്നാവോയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയായി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ആള്‍താമസമില്ലാത്ത പ്രദേശത്ത്​ പെണ്‍കുട്ടിയെ എത്തിച്ച്‌​ മൂന്നുപേര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ തന്നെ പകര്‍ത്തിയ ബലാത്സംഗ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്​തു. ​ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി ഗംഗാഘട്ട്​ പൊലീസ്​ അറിയിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്​ അവസാനിപ്പിക്കാനുള്ള നടപടിയെടുത്തായും ​സോഷ്യല്‍മീഡയയില്‍ അതി​​െന്‍റ ഉറവിടം അന്വേഷിച്ച്‌​ വരികയാണെന്നും നോര്‍ത്ത്​ ഉന്നാവോ പൊലീസ്​ സൂപ്രണ്ട്​ അനൂപ്​ സിങ്​ പറഞ്ഞു. കഴിഞ്ഞമാസം ഉന്നാ​വോയില്‍ ഒമ്ബതുവയസുകാരി ക്രൂരപീഡനത്തിന്​ ഇരയായിരുന്നു

കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച 2 പേര്‍ അറസ്റ്റില്‍

ഗോവ:  കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. സഞ്ജീവ് ധനഞ്ജ് യ് പല്‍ (23), രാം സന്തോഷ് ഭരിയ (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്നെത്തിയ ഒരാള്‍ ഒളിവിലാണ്. വെള്ളിയാഴ്ച  ഗോവയിലെ കോല്‍വ ബീച്ചിലാണ് സംഭവം. സമീപ ഗ്രാമവാസിയായ  20കാരി  ആണ്‍സുഹൃത്തിനൊപ്പം കോല്‍വ ബീച്ച്‌ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കാമുകന്‍റെ മുമ്പിലിട്ടാണ് യുവതിയെ  പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാമന് വേണ്ടി ഗോവാ പോലീസ് ലുക്ക് […]

ഒമ്പത് വയസുകാരി പീഡനത്തിനിരയായി; അമ്മയുടെ കാമുകന്‍ പിടിയില്‍

പുനലൂര്‍: ഭര്‍ത്താവുമായി അകന്ന് കാമുകനോടൊപ്പം കഴിയുന്ന യുവതിയുടെ മകള്‍ പീഡനത്തിനിരയായി. കതെന്മലയില്‍ മൂന്നാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. കേസില്‍ അമ്മയുടെ കൂടെ താമസിക്കുന്ന മലയാലപ്പുഴ സ്വദേശിയായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ, എസ്.ടി. വകുപ്പിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് എസ്.ഐ. പ്രവീണ്‍കുമാറിന്‍റെ നേതൃത്വത്തില്‍ വിഷ്ണുവിനെ പിടികൂടുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി നില്‍കുന്ന യുവതിക്കൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി താമസിച്ച്‌ വരുകയായിരുന്നു വിഷ്ണുവെന്ന് പോലീസ് പറഞ്ഞു. മാതാവ് സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് പീഡനം. കോളനി മുപ്പനും വാര്‍ഡംഗവും ചേര്‍ന്നു നല്‍കിയ പരാതിയിലാണ് […]

യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയതായി പരാതി

യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയും കൈവശമുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തതായി പരാതി. ഇരുപത്തിമൂന്നുകാരിയായ യുവ നടിയെ നായികാ വേഷം തരാമെന്നു വാഗ്ദാനം ചെയ്ത് മൂന്നുപേര്‍ പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍. കുന്താപൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നുപേര്‍ക്കെതിരെ നടി പരാതി നല്‍കി. ഈ പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായെന്നും നടി പരാതിയില്‍ പറയുന്നു. നിര്‍മ്മാതവാണെന്ന പേരില്‍ ഫോണില്‍ ബന്ധപ്പെട്ട വ്യക്തി നടിയോട് പൊരൂരില്‍ എത്താന്‍ പറയുകയും അവിടെ എത്തിയ നടിയോട് […]

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; കാമുകനും കൂട്ടാളികളും പിടിയില്‍

ഗാസിയാബാദ്: 15കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ കാമുകനും കൂട്ടുകാരും പിടിയില്‍.അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി സുമിത് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഡിസംബര്‍ 26ന് പ്രതിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടി ഇറങ്ങി ചെല്ലുകയായിരുന്നു. ശേഷം സ്വന്തം വീട്ടില്‍ വെച്ച്‌ പെണ്‍കുട്ടിയെ സുമിത് പീഡനത്തിനിരയാക്കി. പിറ്റേ ദിവസം സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. ജനുവരി 9 വരെ […]

യുഎഇയില്‍ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

യുഎഇ: യുഎഇയില്‍ വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. 30കാരിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 17നും 25നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ എന്നാണ് വിവരം. അല്‍ എയിന്‍ നഗരത്തിലാണ് സംഭവം ഉണ്ടായത്. സിറ്റിയിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. രാത്രിയില്‍ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ യുവതിയെ കാറിലേക്ക് പിടിച്ചുകയറ്റി മരഭൂമി പ്രദേശത്തേക്ക് കൊണ്ടുപോയി ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ കാറില്‍ […]

ഏ‍ഴു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിലിട്ട് പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

രാജസ്ഥാന്‍:  കത്വയില്‍ കണ്ണീരുണങ്ങുന്നതിന് മുമ്പ് രാജസ്ഥാനിലും മറ്റൊരു പീഡന കഥ കൂടി.  എ‍ഴുവയസ്സുകാരിയെ ക്ഷേത്രത്തിന് ഉള്ളിലിട്ട് പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. സ്വാമി ശിവാനന്ദന്‍ എന്നയാളാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ അജ്മീര്‍ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിന് സമീപമുള്ള കല്യാണപുര കുന്നിന് സമീപം കന്നുകാലികളെ മേയ്ക്കാന്‍ എത്തിയതായിരുന്നു ഏഴ് വയസുകാരി. ക്ഷേത്ര പൂജാരിയും നാല്‍പ്പതു വയസുകാരനുമായ സ്വാമി ശിവാനന്ദന്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തിനകത്ത് കൊണ്ട് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവ് ക്ഷേത്രത്തിനകത്തെ മുറിയില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. […]

വീട്ടമ്മയെ നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി

കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി ആറംഗസംഘം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. വീട്ടമ്മ സംഭവം പുറത്തുപറഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബിസ്‌ക്കറ്റ്‌ വാങ്ങാന്‍ പോയ ആറുവയസുകാരിയെ ബലാല്‍സംഗം ചെയ്‌ത്‌ സ്‌കൂള്‍ മൈതാനത്ത്‌ തള്ളി

ഒഡീഷ: ബിസ്‌ക്കറ്റ്‌ വാങ്ങാന്‍ കടയില്‍പോയ ആറുവയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ സ്‌കൂള്‍ മൈതാനത്ത്‌ തള്ളി. തലയിലും മുഖത്തും കഴുത്തിലും നെഞ്ചിലും പരിക്കേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്‌ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  സംഭവത്തെ തുടര്‍ന്ന്‌ 25കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ജഗന്‍നാഥ്‌പുര്‍ ഗ്രാമത്തിലാണ് സംഭവം. പവര്‍കട്ടുള്ള സമയത്തായിരുന്നു കുട്ടി ബിസ്‌ക്കറ്റ് വാങ്ങുവാന്‍ പോയത്. ഏറെ സമയം കഴിഞ്ഞും തിരികെ എത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്ന്‍  ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരിച്ചിലിലാണ് സമീപത്തെ സ്‌കൂള്‍ പരിസരത്ത് നിന്ന് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. […]