യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയതായി പരാതി

യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയും കൈവശമുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തതായി പരാതി. ഇരുപത്തിമൂന്നുകാരിയായ യുവ നടിയെ നായികാ വേഷം തരാമെന്നു വാഗ്ദാനം ചെയ്ത് മൂന്നുപേര്‍ പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍.

കുന്താപൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നുപേര്‍ക്കെതിരെ നടി പരാതി നല്‍കി. ഈ പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായെന്നും നടി പരാതിയില്‍ പറയുന്നു.

നിര്‍മ്മാതവാണെന്ന പേരില്‍ ഫോണില്‍ ബന്ധപ്പെട്ട വ്യക്തി നടിയോട് പൊരൂരില്‍ എത്താന്‍ പറയുകയും അവിടെ എത്തിയ നടിയോട് നിര്‍മ്മാതാവിന്‍റെ വീട്ടില്‍ ചെന്ന് സംസാരിക്കാന്‍ എന്നും പറഞ്ഞു കൂടെ കൂട്ടുകയുമായിരുന്നു. ഒരു വീട്ടില്‍ എത്തിച്ച നടിയെ മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

prp

Related posts

Leave a Reply

*