ട്രെയിനില്‍ വെച്ച് ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍

തമിഴ്നാട്: ഒമ്പത് വയസുകാരിയെ ട്രെയിനില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള മദ്രാസ് ഹൈക്കോടതി അഭിഭാഷകന്‍ കെപി പ്രേം അനന്ത് ആണ് പിടിയിലായത്. ഇന്നലെ തിരുവനന്തപുരം – ചെന്നൈ ട്രെയിനിലാണ് സംഭവം. റിസര്‍വേഷനില്ലാതെയാണ് കോയമ്പത്തൂരില്‍ നിന്ന് ബിജെപി നേതാവ് ട്രെയിനില്‍ കയറിയത് എന്ന് റെയില്‍വെ പൊലീസ് പറഞ്ഞു മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഇയാളുടെ പക്കലുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ […]

ഇന്‍ഡോറില്‍ നാല്​​ മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി നാല് മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇന്‍ഡോറില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 50 മീറ്റര്‍ അപ്പുറത്തുള്ള കടയുടെ ബേസ്​മെന്‍റില്‍ വെച്ചാണ്​ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്​. ബലൂണ്‍ വില്‍പനക്കാരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നഗരത്തിലെ രാജ്​വാഡ കോട്ടക്ക്​ സമീപത്തുള്ള തെരുവിലാണ്​ കിടന്നുറങ്ങിയിരുന്നത്​. 21കാരനായ സുനില്‍ ഭീലാണ്​ പെണ്‍കുട്ടിയെ പീഡനത്തിന്​ ശേഷം കൊലപ്പെടുത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു.  ഇയാള്‍ക്ക് കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുണ്ട്. ഇവര്‍ക്ക് സമീപമാണ് ഇയാളും ഉറങ്ങിയിരുന്നത്. ഒരു വാണിജ്യ സമുച്ഛയത്തിന്‍റെ […]

ക്രൂരത അവസാനിക്കുന്നില്ല; യു.പിയിലും ഛത്തീസ്ഗഡിലും 2 കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

ന്യുഡല്‍ഹി: രാജ്യത്തെ ലജ്ജിപ്പിക്കുന്ന ബാലപീഡനങ്ങള്‍ക്ക് അറുതിയില്ല. രണ്ടു ദിവസത്തിനുള്ളില്‍ രണ്ട് ബാലികമാര്‍ കൂടി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ഇറ്റയിലും ബുധനാഴ്ച ഛത്തീസ്ഗഡിലെ കബീര്‍ധമിലുമാണ് ക്രൂരതകള്‍ അരങ്ങേറിയത്. ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ 9 വയസ്സുകാരിെയയാണ് ബലാല്‍സംഗം ചെയ്തുകൊന്നത്. മൂന്ന് ദിവസം മുന്‍പ് വിവാഹ സല്‍ക്കാരത്തിനിടെ ഏഴുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്ന എത്തയില്‍ തന്നെയാണ് വീണ്ടും പൈശാചികമായ കൊല അരങ്ങേറിയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ 25കാരനായ പിന്‍റു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.  […]

യുപിയില്‍ വിവാഹസല്‍ക്കാരത്തിനെത്തിയ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ലക്‌നൗ: രാജ്യത്ത് ഉന്നാവോ, കത്വ സംഭവത്തിന്‍റെ ഞെട്ടലുകള്‍ വിട്ടുമാറുന്നതിനിടെ മറ്റൊരു പീഡന കഥ കൂടി. യു.പിയില്‍  എട്ടുവയസ്സുക്കാരിയെ ബലാത്സംഗം ചെയ്തു കൊന്നു. സംഭവത്തില്‍ കുറ്റക്കാരനായ സോനുവിനെ (18) പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച സംഭവം നടന്നത്.  ശീതള്‍പുരിലെ മണ്ഡി സമിതിക്ക് സമീപം ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.  വിവാഹ സല്‍ക്കാരത്തിനിടെ മാതാപിതാക്കള്‍ കാണാതെ സോനു കുട്ടിയെ അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലക്ക് കൊണ്ടു പോവുകയായിരുന്നു. പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തി. പിന്നീട് മദ്യപിച്ച്‌ ബോധരഹിതനായ […]

അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൗമാരക്കാര്‍ അറസ്റ്റില്‍.

തെലങ്കാന: അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ബന്ധുക്കളായ കൗമാരക്കാര്‍ അറസ്റ്റില്‍. അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പ്രതികളാണ് അറസ്റ്റിലായത്. തെലങ്കാനയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബാലികയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ്, ബാലികയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വാറങ്കലിലെ ഹനംകൊണ്ടയില്‍നിന്നാണ് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്.

കശ്മീരിന്‍റെ ഞെട്ടല്‍ മാറും മുമ്പ് ബീഹാറില്‍ മറ്റൊരു പീഡനകഥ കൂടി

പട്ന: പട്നയില്‍ ആറ് വയസുകാരിക്ക് നേരെ ക്രൂരപീഡനം. കാശ്മീരില്‍ ആസിഫ ബാനുവെന്ന എട്ട് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു ക്രൂരപീഡനത്തിന്‍റെ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ മെറസ് മിയാന്‍ (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കുട്ടിയേയും കൂട്ടി മെറസ് മിയാന്‍ അടുത്തുള്ള കുടിലില്‍ എത്തി അവിടെ വെച്ച്‌ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മാവന്‍ […]

അഞ്ചാംക്ലാസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കത്തിച്ചു

ഗുഹാവത്തി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം സപഹാഠികള്‍ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു കൊന്നു. ആസാമിലെ നഗാവ് ജില്ലയിലായിരുന്നു സംഭവം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന്‍ ഒളിവിലാണ്. സ്‌കൂളിലെ മുതിര്‍ന്ന് വിദ്യാര്‍ഥികളാണ് മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിന്‍ പ്രകാരം രണ്ടുപേരെ അറസ്റ്റ് ചെയ്തതായും നാഗാവോന്‍ എസ് പി ശങ്കര്‍ റെയ്മേദി പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് […]

സഹായവാഗ്ദാനം നല്‍കി 16കാരിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു

ഛണ്ഡിഗഡ്: പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് സഹായിക്കാം എന്ന് പറഞ്ഞ് 16കാരിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു. സ്കൂള്‍ ഉടമകൂടിയായ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിക്ക് പകരം മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തി പരീക്ഷ എഴുതിക്കുകയും ഈ സമയത്ത് സമീപത്തെ വീട്ടില്‍ വച്ച്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഷോണിപഥില്‍ ഗോഹാന നഗരത്തില്‍ ചൊവ്വാഴ്ചയാണ് ദാരുണസംഭവം അരങ്ങേറിയത്. പ്രിന്‍സിപ്പാളിനേയും ഇതിന് സഹായിച്ച രണ്ട് സ്ത്രീകളേയും പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഡാലോചന കുറ്റമാണ് ഇവര്‍ക്ക് നേരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം നടത്തുന്നതിന് സൗകര്യമൊരുക്കിക്കൊടുത്തതും […]

യുവതിയെ ‘ഫെയ്സ്ബുക്ക് സുഹൃത്ത്’ തിയറ്ററിനുള്ളിലിട്ട് പീഡിപ്പിച്ചു

ഹൈദരാബാദ്: 19 കാരിയെ ‘ഫെയ്സ്ബുക്ക് സുഹൃത്ത്’ തിയറ്ററിനുള്ളിലിട്ട് പീഡിപ്പിച്ചു. ഹൈദരാബാദ് പ്രശാന്ത് തിയറ്ററിനുള്ളിലാണ് പെണ്‍കുട്ടിക്കെതിരെ അതിക്രമം നടന്നത്.    കണ്ടക്ടലാ ഭിക്ഷപതിയെന്ന 23 കാരനാണു സിനിമ കാണാനായി വിളിച്ചു വരുത്തി പീഡിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്ന സംഭവം. ഇയാള്‍ കണ്‍സ്ട്രഷന്‍ തൊഴിലാളിയാണ്. രണ്ടു മാസം മുമ്പാണ് ഇവര്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായതോടെ ഇരുവരും ഹിന്ദി ചിത്രമായ പത്മാവത് കാണാന്‍ തീരുമാനിക്കുകയായിരുന്നു. തിയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഇല്ലാത്ത ഭാഗത്തേക്ക് ദുരുദ്ദേശത്തോടെ യുവാവ് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയി ഇരുത്തുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. പീഡനമേറ്റ പെണ്‍കുട്ടിയുടെ സ്വകാര്യ […]

‘ട്രയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ രഹസ്യബന്ധത്തിന് തയ്യാറാകണം’; ഡോക്ടര്‍ കുടുങ്ങി

ഭോപ്പാല്‍: കസ്തൂര്‍ബാ ആശുപത്രിയിലെ ട്രെയ്നി നഴ്സിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സീനിയര്‍ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. പരിശീലനം പൂര്‍ത്തിയായതോടെ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് പറയുകയായിരുന്നു. എന്നാല്‍ ഇതിന് വഴങ്ങില്ലെന്ന് പറഞ്ഞതോടെ തന്നെ കയറിപ്പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഡോക്ടര്‍ വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ക്യാബിനില്‍ വെച്ച്‌ പീഡന ശ്രമം ഉണ്ടായത്. രഹസ്യബന്ധത്തിന് തയ്യാറാകണമെന്ന് പലതവണ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. ഐപിസി സെക്ഷന്‍ 354 പ്രകാരം പീഡനശ്രമത്തിന് ഡോക്ടറിനെതിരെ […]