യുപിയില്‍ വിവാഹസല്‍ക്കാരത്തിനെത്തിയ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ലക്‌നൗ: രാജ്യത്ത് ഉന്നാവോ, കത്വ സംഭവത്തിന്‍റെ ഞെട്ടലുകള്‍ വിട്ടുമാറുന്നതിനിടെ മറ്റൊരു പീഡന കഥ കൂടി. യു.പിയില്‍  എട്ടുവയസ്സുക്കാരിയെ ബലാത്സംഗം ചെയ്തു കൊന്നു. സംഭവത്തില്‍ കുറ്റക്കാരനായ സോനുവിനെ (18) പൊലീസ് അറസ്റ്റു ചെയ്തു.

ഞായറാഴ്ച സംഭവം നടന്നത്.  ശീതള്‍പുരിലെ മണ്ഡി സമിതിക്ക് സമീപം ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.  വിവാഹ സല്‍ക്കാരത്തിനിടെ മാതാപിതാക്കള്‍ കാണാതെ സോനു കുട്ടിയെ അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലക്ക് കൊണ്ടു പോവുകയായിരുന്നു.

പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തി. പിന്നീട് മദ്യപിച്ച്‌ ബോധരഹിതനായ അവസ്ഥയില്‍ കുട്ടിയുടെ മൃതദേഹത്തിനടുത്തു നിന്നും തന്നെയാണ് ഇയാളെയും പൊലീസ് കണ്ടെത്തിയത്. പോസ്‌കോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞ് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

prp

Related posts

Leave a Reply

*