അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൗമാരക്കാര്‍ അറസ്റ്റില്‍.

തെലങ്കാന: അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ബന്ധുക്കളായ കൗമാരക്കാര്‍ അറസ്റ്റില്‍. അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പ്രതികളാണ് അറസ്റ്റിലായത്.

തെലങ്കാനയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബാലികയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ്, ബാലികയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്.

ഇതേതുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വാറങ്കലിലെ ഹനംകൊണ്ടയില്‍നിന്നാണ് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്.

prp

Related posts

Leave a Reply

*