പൂക്കള്‍ക്ക് പകരം വധൂവരന്മാരുടെ മേല്‍ ചൊരിഞ്ഞത് ലക്ഷക്കണക്കിന് രൂപ; ആര്‍ഭാട വിവാഹത്തിന്‍റെ വീഡിയോ വൈറല്‍

തെലങ്കാന: ഹൈദരാബാദില്‍ നടന്ന ഒരു ആർഭാട വിവാഹത്തിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.വധൂ വരന്മാര്‍ക്ക് മേല്‍ ലക്ഷക്കണക്കിന് രൂപ വര്‍ഷിച്ചു കൊണ്ടാണ് ഈ വിവാഹം മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചത്. മാര്‍ച്ച്‌ പതിനേഴിനാണ് ഈ വിവാഹം നടന്നത്. സുശാന്ത് കൊത്ത, മേഘ്‌ന ഗൌഡ എന്നിവരുടെ വിവാഹത്തിനു ബന്ധുക്കള്‍ എത്തിയത് ബാസ്‌ക്കറ്റ് നിറയെ കറന്‍സി നോട്ടുകളുമായി ആയിരുന്നു. വിവാഹ വേദിയില്‍ വച്ച്‌ ഇത് അവര്‍ വധുവിന്‍റെയും വരന്‍റെയും മേല്‍ വര്‍ഷിക്കുകയും ചെയ്തു. സ്വകാര്യ ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയി […]

32 വയസിനിടെ 12 കൊലപാതകങ്ങള്‍; ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ സത്യങ്ങള്‍ പുറത്ത്

തെലങ്കാന: ഇന്ത്യയെ ആകെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ സത്യങ്ങള്‍ പൊലീസിന് പോലും അവിശ്വസനീയം. 32 വയസിനിടെ ചെയ്തു കൂട്ടിയത് ഒന്നും രണ്ടുമല്ല, 12 കൊലപാതകങ്ങളാണ്. തെലങ്കാനയിലെ മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ടിലുള്ള സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍ മുഹമ്മദ് യൂസഫാണ് താന്‍ നടത്തിയ 12 കൊലപാതകങ്ങള്‍ പൊലീസിനോട് തുറന്ന് പറഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകങ്ങളുടെ കഥ പൊലീസിനെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. ചിത്രകാരനെന്ന് പരിചയപ്പെടുത്തിയാണ് മുഹമ്മദ് യുസഫ് ആളുകളെ തന്‍റെ വലയിലാക്കുന്നത്. ഇതിന് ശേഷം പല കാര്യങ്ങള്‍ […]

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാതായി

തെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാനില്ല. മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങുകയായിരുന്നു ചന്ദ്രമുഖി.ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയതെന്നും ചൊവ്വാഴ്ച അതിരാവിലെ ഒരു പറ്റം ആളുകളോടൊപ്പം ചന്ദ്രമുഖി പുറത്തു പോയതായും സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തെലങ്കാനയിലെ ഹിജ്റ സമിതി ഇത് സംബന്ധിച്ച് […]

ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സൗജന്യയാത്ര; വാഗ്ദാനവുമായി തെലങ്കാന ബിജെപി

തെലങ്കാന: കേരളത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന ബിജെപി തെലങ്കാനയില്‍ ആവശ്യക്കാരായ എല്ലാവരെയും സൗജന്യമായി ശബരിമലയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. അധികാരത്തിലെത്തിയാല്‍ എല്ലാ ഭക്തര്‍ക്കും സൗജന്യയാത്ര ഒരുക്കുമെന്ന് അവരുടെ പ്രകടനപത്രികയിലാണ് വാഗ്ദാനം ചെയ്യുക. പ്രകടന പത്രിക കമ്മിറ്റി ചെയര്‍മാന്‍ എന്‍ വി എസ് എസ് പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.. രാഷ്ട്രീയ മുതലെടുപ്പിനായി കേരളത്തില്‍ സ്ത്രീ പ്രവേശനത്തെ സംഘപരിവാര്‍ എതിര്‍ക്കുന്നതിനിടയിലാണ് ഇതിനു വിപരീതമായ നിലപാടുമായി തെലങ്കാന ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. എല്ലാ സ്ത്രീകള്‍ക്കും […]

അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൗമാരക്കാര്‍ അറസ്റ്റില്‍.

തെലങ്കാന: അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ബന്ധുക്കളായ കൗമാരക്കാര്‍ അറസ്റ്റില്‍. അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പ്രതികളാണ് അറസ്റ്റിലായത്. തെലങ്കാനയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബാലികയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ്, ബാലികയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വാറങ്കലിലെ ഹനംകൊണ്ടയില്‍നിന്നാണ് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്.

മത സ്ഥാപനത്തിന്‍റെ മതിലിന് മുകളില്‍ യുവാവിന്‍റെ തല വെട്ടി മാറ്റി വെച്ച നിലയില്‍

നൽഗൊണ്ട: തെലങ്കാനയില്‍ പുരുഷന്‍റെ തല മത സ്ഥാപനത്തിന്‍റെ മതിലിന് മുകളില്‍ വെട്ടി മാറ്റി വെച്ച നിലയില്‍ കണ്ടെത്തി. ബോട്ടുഗുഡ പ്രദേശത്താണ് ശിരഛേദം ചെയ്ത നിലയില്‍ ഒരു യുവാവിന്‍റെ തല കാണപ്പെട്ടത്. പി. രമേഷ് എന്ന 25 കാരനായ ട്രാക്ടർ ഡ്രൈവറാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന്‍  പുലർച്ചെ നടക്കാനിറങ്ങിയവരാണ് മതിലിന് മുകളില്‍ തല കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി മരുന്ന് വാങ്ങാനായി വീട്ടിൽ നിന്ന് പുറപ്പെട്ടതിനുശേഷം ഇയാള്‍ അജ്ഞാതരായ ആളുകളാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എല്ലാ ഭാഗത്തുനിന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് […]