മത സ്ഥാപനത്തിന്‍റെ മതിലിന് മുകളില്‍ യുവാവിന്‍റെ തല വെട്ടി മാറ്റി വെച്ച നിലയില്‍

നൽഗൊണ്ട: തെലങ്കാനയില്‍ പുരുഷന്‍റെ തല മത സ്ഥാപനത്തിന്‍റെ മതിലിന് മുകളില്‍ വെട്ടി മാറ്റി വെച്ച നിലയില്‍ കണ്ടെത്തി. ബോട്ടുഗുഡ പ്രദേശത്താണ് ശിരഛേദം ചെയ്ത നിലയില്‍ ഒരു യുവാവിന്‍റെ തല കാണപ്പെട്ടത്. പി. രമേഷ് എന്ന 25 കാരനായ ട്രാക്ടർ ഡ്രൈവറാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ന്‍  പുലർച്ചെ നടക്കാനിറങ്ങിയവരാണ് മതിലിന് മുകളില്‍ തല കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി മരുന്ന് വാങ്ങാനായി വീട്ടിൽ നിന്ന് പുറപ്പെട്ടതിനുശേഷം ഇയാള്‍ അജ്ഞാതരായ ആളുകളാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

എല്ലാ ഭാഗത്തുനിന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രാക്ടര്‍ ഉടമയേയും പൊലീസ് ചോദ്യം ചെയ്തു വരുന്നു. കൊലപാതകികളെ കണ്ടെത്തുന്നതിനായി സ്നിഫർ നായ്ക്കളുടെ സേവനവും പൊലീസ്  ലഭ്യമാക്കിയിട്ടുണ്ട്.

 

 

 

prp

Related posts

Leave a Reply

*