കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം. നിര്‍മ്മാണത്തിലിരുന്ന കോണ്‍ക്രീറ്റ് സ്റ്റേജ് തകര്‍ന്ന് വീണ് എട്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
കോണ്‍ക്രീറ്റ് ചെയ്തു പൂര്‍ത്തിയാക്കിയ ശേഷം ഇന്നു രാവിലെയാണ് അമ്പതോളം വരുന്ന തൊഴിലാളികള്‍ തിരികെപ്പോയത്. അനുബന്ധ ജോലികള്‍ക്കായുള്ള തൊഴിലാളികള്‍ മാത്രമേ അപകടസമയത്ത് ഉണ്ടായിരുന്നുള്ളൂ. ഇത് വന്‍ ദുരന്തം ഒഴിവാക്കി.

