സ്ലിം ബ്യൂട്ടിയാകാന്‍ എളുപ്പവഴികള്‍

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ഭാരം കുറയ്ക്കാന്‍ ഇതാ അഞ്ച് വഴികള്‍.

1. വെള്ളം കുടിക്കുക

വെളളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളം നന്നായി കുടിക്കണം.

 

Image result for walking after dinner

2. ആഹാരം കഴിഞ്ഞാല്‍ നടക്കുക

കഴിച്ച ഭക്ഷണത്തില്‍ നിന്നും ശരീരത്തില്‍ കയറിയ അമിതമായ കലോറി നടക്കുന്നതിലൂടെ പരിഹരിക്കാം. നടക്കുന്നത് മറ്റ് പല രോഗങ്ങള്‍ക്കും നല്ലതാണ്.

 

Image result for നാരുകളടങ്ങിയ ഭക്ഷണം

3. നാരുകള്‍ അടങ്ങിയ ഭക്ഷണം

ഭക്ഷണത്തില്‍ നിന്നും കാര്‍ബോഹൈഡ്രേറ്റിനെ ഉപേക്ഷിക്കുക. പകരം നാരുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണം ശീലമാക്കാം. ഇത് അമിതമായ കൊഴുപ്പിനെ തടയും. നാരങ്ങാ, സോയാചങ്സ് എന്നിവ ഇക്കാര്യത്തില്‍ ബെസ്റ്റ് ആണ്.

 

Related image

4.ഫാസ്റ്റ് ഫുഡിനോട് വിട

ഫാസ്റ്റ് ഫുഡ് ജീവിതത്തില്‍ നിന്നും ഒഴിവാക്കുക. നല്ല പോഷകമുളള ആഹാരം കഴിക്കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക. നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് പുറത്തു നിന്നുള്ള ഭക്ഷണമാണ്. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്ന ഈ ഭക്ഷണം ആരോഗ്യത്തെ പലവിധത്തില്‍ നശിപ്പിക്കുന്നു. അതിനാല്‍ കഴിയുന്നതും ഭക്ഷണം വീട്ടില്‍ നിന്ന് തന്നെ ശീലമാക്കുക. വൃത്തിയുള്ള ഭക്ഷണം ആരോഗ്യത്തിനു അനിവാര്യമാണ് എന്ന വസ്തുത ഓര്‍ക്കുക.

 

Image result

5. വ്യായാമം

വ്യായാമം ജീവിതത്തിന്‍റെ ഒരു ഭാഗമാക്കുക. ഓട്ടം, നീന്തല്‍, നടത്തം, സൈക്ലിങ് എന്തുമാകട്ടെ, അതു മുടങ്ങാതെ ശ്രദ്ധിക്കുക. നാല്‍പ്പതുകളില്‍ എത്തുന്നതോടെ നിങ്ങളുടെ ദേഹബലവും പേശി ശക്തിയും കുറഞ്ഞു വരികയാണ്. അതുകൊണ്ടു തന്നെ വ്യായാമം ശീലമാക്കുക.

prp

Related posts

Leave a Reply

*