മുഖം തിളങ്ങാന്‍ കെമിക്കല്‍ ഇല്ലാത്ത ഗോള്‍ഡന്‍ ബ്ലീച്ച് വീട്ടിലുണ്ടാക്കാം

പലതരം ബ്ലീച്ചുകളെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. ഒരു തവണയെങ്കിലും ഇതൊന്നു പരീക്ഷിക്കാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങാത്തവരും ചുരുക്കം. ബ്ലീച്ചുകളില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഗോള്‍ഡന്‍ ബ്ലീച്ച്. കല്യാണം പോലെയുള്ള ചടങ്ങുകള്‍ക്ക് പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത് ഗോള്‍ഡന്‍ ബ്ലീച്ചിനെയാണ്. എന്നാല്‍ ഇത്തരം കെമിക്കല്‍ ബ്ലീച്ചുകള്‍ നമുക്ക് ഉടനടി റിസള്‍ട്ട് തരുമെങ്കിലും അതുകൊണ്ടുള്ള ഭവിഷ്യത്തുകള്‍ നിരവധിയാണ്. കെമിക്കല്‍ ബ്ലീച്ചുകള്‍ നിങ്ങളുടെ മുഖം ചുളിക്കും. മുഖക്കുരു ഉള്ളവര്‍ ഒരിക്കലും കെമിക്കല്‍ ബ്ലീച്ച് ഇടാന്‍ പാടില്ല. അതുകൊണ്ട് ബ്ലീച്ചുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിനോക്കാവുന്നതാണ്. കെമിക്കല്‍ […]

ഇരുണ്ട നിറക്കാര്‍ക്ക് ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍…

ഇരുണ്ട നിറക്കാര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഫൗണ്ടേഷന്‍ നിറം കണ്ടെത്താന്‍ വളരെ പ്രയാസമാണ്‌. അതു കൊണ്ട്‌ തന്നെ ഇത്തരക്കാര്‍ പലപ്പോഴും ഏതെങ്കിലും ഒന്ന്‌ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യാറുള്ളത്. വെളുത്ത നിറമുള്ളവര്‍ക്ക്‌ ഏത്‌ തരത്തിലുള്ള മേക്കപ്പുകള്‍  പയോഗിക്കാം.  മറിച്ച്‌ ഇരുണ്ട നിറമുള്ളവര്‍ മേക്കപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചെയ്യുന്ന ചെറിയ പിഴവുകള്‍ വലിയ രീതിയിലായിരിക്കും പലപ്പോഴും പ്രതിഫലിക്കുക. ഇരുണ്ട നിറമുള്ളവർക്ക് പൊതുവെ വളരെ നല്ല ചര്‍മ്മം ആയിരിക്കും ഉണ്ടായിരിക്കുക. അവരുടെ ഏറ്റവും വലിയ സമ്പത്തും ഇതു തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ ഇത്തരം ചര്‍മ്മം […]

മാനിക്യുര്‍ ഇനി വീട്ടില്‍ തന്നെ ചെയ്യാം..

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് കൈകള്‍. ചര്‍മവും ശരീരത്തിന്‍റെ രൂപവും മാത്രമല്ല നിങ്ങളുടെ കൈ വൃത്തികേടായി കിടന്നാല്‍ മറ്റ് ഭംഗിയെയും അത് ഇല്ലാതാക്കും. അതുകൊണ്ടുതന്നെ കൈ നല്ല വൃത്തിയായി സൂക്ഷിക്കണം. നിങ്ങളുടെ കൈ മൃദുലവും മിനുസമുള്ളതും ആക്കി തീര്‍ക്കാന്‍  മിക്കവരും ബ്യൂട്ടിപാര്‍ലറില്‍ പോയി മാനിക്യുര്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ അനാവശ്യ ചെലവുകള്‍ നമുക്ക് ഒഴിവാക്കാം. 1-  ചെറുചൂടുവെള്ളത്തില്‍ അല്‍പം റോസ് വാട്ടറും ലാവന്‍ഡര്‍ ഓയിലും ചേര്‍ക്കുക. നല്ല സുഗന്ധവും കിട്ടാനാണ് ഇതൊക്കെ […]

HAIR BOTOX- ഹെയര്‍ സ്റ്റൈലിങ്ങിലെ പുതിയ ട്രെന്‍ഡ്

മുടിയുടെ ആരോഗ്യവും കരുത്തും സംരക്ഷിക്കുന്നതിനോടൊപ്പം സില്‍ക്കി & ഷൈനി ലുക്ക്‌ നല്‍കുന്ന ഒരു മോഡേണ്‍ ഹെയര്‍ ട്രീറ്റ്മെന്‍റാണ് ഹെയര്‍ ബോട്ടോക്സ്‌. പ്രായം കൂടുന്തോറും മുടിയുടെ ആരോഗ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെരാറ്റിന്‍റെ അളവ് കുറയുന്നു. കൂടാതെ കളറിംഗ്, സ്ട്രെയിറ്റനിംഗ്, ബ്ലോ ഡ്രൈയിംഗ് തുടങ്ങിയവയിലൂടെയും മുടിയുടെ ആരോഗ്യം നശിക്കുന്നു.  ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സുരക്ഷിതമായ പരിഹാരമാണ് ഹെയര്‍ ബോട്ടോക്സ് എന്ന് എളുപ്പത്തില്‍ പറയാം. എന്താണ് ഹെയര്‍ ബോട്ടോക്സ് കേടായതും പൊട്ടിയതും ആരോഗ്യമില്ലാത്തതുമായ മുടിയിഴകളിലേക്ക് Caviar Oil, B5, E Vitamins,  Collagen Complex  തുടങ്ങിയവയുടെ പവര്‍ഫുള്‍  കോണ്‍സന്‍ട്രേറ്റ് […]

ബ്യൂട്ടിപാര്‍ലറില്‍ പോയി സമയം കളയണോ? വെളിച്ചെണ്ണ പറയും പരിഹാരം

ബ്യൂട്ടിപാര്‍ലറില്‍ പോയി മസാജ് ചെയ്ത് വെറുതെ സമയവും പണവും കളയണോ? പ്രകൃതിദത്തമായ വെളിച്ചെണ്ണയോളം ഗുണം മറ്റൊന്നിനും ഉണ്ടാകില്ല. വെളിച്ചെണ്ണ കൊണ്ട് മുഖം നന്നായി മസാജ് ചെയ്യൂ. ദിവസവും മുഖത്ത് പുരട്ടി നോക്കൂ. നിങ്ങള്‍ക്ക് വ്യത്യാസം കണ്ടറിയാം. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലേയ്ക്ക് എളുപ്പത്തില്‍ ആഴ്ന്നിറങ്ങി ഗുണം നല്‍കുന്ന ഒന്നാണിത്. ഇത് ചര്‍മകോശങ്ങള്‍ വരണ്ടു പോകാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിപ്പിക്കാനുള്ള നല്ലൊരു വഴിയാണിത്. വെളിച്ചെണ്ണ ദിവസവും […]

സൗന്ദര്യത്തിന് പുത്തന്‍ ഉണര്‍വേകാന്‍ Inaugural ഓഫറുമായി അൽമേക ബ്യൂട്ടി ക്ലിനിക്

കൊച്ചി: കോസ്മെറ്റിക്, സ്കിൻ  ലേസർ ചികിത്സാരംഗത്തെ പ്രമുഖരായ അൽമേക, ബ്യൂട്ടി വെൽനെസ്സ് രംഗത്തെ  വൈവിധ്യവൽക്കരണം  ലക്ഷ്യമിട്ട്  “അൽമേക ബ്യൂട്ടി ക്ലിനിക്”  എന്നപേരിൽ  പുതിയ ബ്യൂട്ടി സ്റ്റുഡിയോ ആരംഭിച്ചു. ഫുൾ ബോഡി സ്‌പാ ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ  ഉൾപ്പെടുത്തിയിട്ടുള്ള അൽമേകബ്യൂട്ടി ക്ലിനിക്കിൽ സ്കിൻ & ഹെയർ സ്പാ, ബ്രൈഡൽ സ്റ്റുഡിയോ തുടങ്ങി എല്ലാ മോഡേൺ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 20% മുതൽ 50% വരെ ഡിസ്‌കൗണ്ടിൽ വിവിധ സർവീസുകളും പാക്കേജുകളും സ്വാന്തമാക്കുന്നതിന് കസ്റ്റമേഴ്സിന് അവസരമൊരുക്കി “ബ്യൂട്ടികാർണിവൽ” എന്ന പേരിൽ ഇനാഗുറൾ ഓഫറും […]

മഴക്കാലത്തെ മേക്കപ്പ് ലളിതം

മഴക്കാലത്ത് എത്ര ഭംഗിയായി മേക്കപ്പ് ചെയ്താലും മഴയിലും കാറ്റിലും അതൊക്കെ ഒരു പരിധിവരെ വൃത്തികേടാകും. അതുകൊണ്ടുതന്നെ ലളിതമായ മേക്കപ്പ് ആണ് മഴക്കാലത്ത് അനുയോജ്യം. മഴക്കാലത്ത് വാട്ടർ പ്രൂഫ്‌ മസ്കാര, ട്രാൻസ്ഫർ റെസിസ്റ്റന്റ് ലിപ്സ്റ്റിക് തുടങ്ങി കാലാവസ്ഥയ്ക്ക് യോജിച്ച മേക്കപ്പ് സാധനങ്ങൾ മാത്രം തെരഞ്ഞെടുക്കുക. ഇന്ത്യയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന കണ്‍മഷിയും മഴക്കാലത്തിന് യോജിച്ച മേക്കപ്പ് തന്നെ. വാട്ടർ പ്രൂഫ്‌ ഫൗണ്ടേഷനും മഴക്കാലത്ത് ഗുണം ചെയ്യും. കനത്തുപെയ്യുന്ന മഴയിലും നിങ്ങളുടെ സൗന്ദര്യം നിലനിർത്താനുള്ള ചില നിർദ്ദേശങ്ങൾ മുഖം വൃത്തിയായി കഴുകിയ […]

മുഖം മിനുക്കാന്‍ ഇതിലും നല്ല വഴികള്‍ സ്വപ്‌നങ്ങളില്‍ മാത്രം

മുഖ സൗന്ദര്യം മനോവീര്യം കൂട്ടുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. അതുകൊണ്ട് തന്നെ മുഖത്ത് ഉണ്ടാകുന്ന ചെറിയ പാടുകളും മുഖക്കുരുവും നമ്മളെ വല്ലാതെ തളര്‍ത്തികളയും. എന്നാല്‍ ഇനി അതൊന്നും ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കേണ്ട കാര്യമില്ല മുഖം മിനുക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ.. കറുത്ത പാടുകളും മുഖക്കുരുവും? ഒരു പകുതി ജാതിക്കാക്കുരു പൊടിച്ച് പനിനീരില് ചാലിച്ച് മുഖത്തിടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. സോപ്പ് മുഖത്ത് പരുപരുപ്പും വരള്‍ച്ചയും ഉണ്ടാക്കും. മോയിസ്ചറൈസര്‍ അടങ്ങിയ ക്ലെന്‍സിംഗ്ബാര്‍ ഉപയോഗിക്കുക. മൃദുവായ ചര്‍മ്മത്തിന് കുളിച്ചതിനുശേഷം ഒരു […]