ബ്യൂട്ടിപാര്‍ലറില്‍ പോയി മസാജ് ചെയ്ത് വെറുതെ സമയവും പണവും കളയണോ? പ്രകൃതിദത്തമായ വെളിച്ചെണ്ണയോളം ഗുണം മറ്റൊന്നിനും ഉണ്ടാകില്ല. വെളിച്ചെണ്ണ കൊണ്ട് മുഖം നന്നായി മസാജ് ചെയ്യൂ. ദിവസവും മുഖത്ത് പുരട്ടി നോക്കൂ. നിങ്ങള്‍ക്ക് വ്യത്യാസം കണ്ടറിയാം. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ.
നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലേയ്ക്ക് എളുപ്പത്തില്‍ ആഴ്ന്നിറങ്ങി ഗുണം നല്‍കുന്ന ഒന്നാണിത്. ഇത് ചര്‍മകോശങ്ങള്‍ വരണ്ടു പോകാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിപ്പിക്കാനുള്ള നല്ലൊരു വഴിയാണിത്. വെളിച്ചെണ്ണ ദിവസവും പുരട്ടുന്നതുവഴി നല്ല തിലക്കവും നിറവും ലഭിക്കും. ചര്‍മ്മത്തിലെ ചുളിവുകളും ഇതുവഴി നീക്കാം.
ആന്‍റി ബാക്ടീരിയല്‍ ആയി പ്രവര്‍ത്തിക്കും. ചര്‍മ്മതിലെ ഫംഗലുകളെയും ബാക്ടീരിയകളെയും നീക്കം ചെയ്യും. മുഖത്തെ പാടുകള്‍ നീക്കം ചെയ്യാനും സഹായിക്കും. ചിലര്‍ക്ക് മുഖത്ത് കറുത്ത കുത്തുകളുണ്ടാകും. ദിവസവും വെളിച്ചെണ്ണ പുരട്ടുന്നതിലൂടെ ഇത്തരം പാടുകളും മായും. കണ്ണിന് താഴെയുള്ള കരുവാളിപ്പും ഇതുവഴി മാറ്റാം. വെളിച്ചെണ്ണ പുരട്ടുന്നതുവഴി ചര്‍മ്മം മൃദുവാകുകയും ചെയ്യും.