ലോക സുന്ദരി കിരീടം ടോണി ആൻ സിങിന്; ഇന്ത്യക്ക് മൂന്നാം സ്ഥാനം

ന്യൂഡൽഹി: 2019 ലെ ലോകസുന്ദരി കിരീടമണിഞ്ഞ് ജെമൈക്കയിൽ നിന്നുള്ള ടോണി ആൻസിങ്. ഫ്രാൻസുകാരിയായ ഒഫീലി മെസിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമൻ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2018 ലെ ലോക സുന്ദരി മെക്സിക്കോക്കാരിയായ വനേസ പോൺസെയാണ് കിരീടം അണിയിച്ചത്. 23 കാരിയായ ടോണി സിങ് മനശാസ്ത്രത്തിലും വുമൻസ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാം തവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. 120 പേർ പങ്കെടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയിൽ […]

വിരലുകള്‍ ട്രന്‍ഡിയാക്കാന്‍ നെയില്‍ റിങ്ങുകള്‍

ഡ്രസിംഗിലും മുഖത്തെ മേക്കപ്പിലും മാത്രം ശ്രദ്ധിച്ചാലൊന്നും ഇന്നത്തെ ഫാഷന്‍ ലോകത്ത് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. അതിന് ആഭരണങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. എന്നാല്‍ ആഭരണങ്ങള്‍ എന്നു പറയുമ്പോള്‍ മാലയിലും കമ്മലിലും വളയിലും മാത്രമായി ഒതുക്കല്ലെ.   വിരലുകളില്‍ മോതിരത്തിനുള്ള അതേ റോളാണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് ഫാഷന്‍ ലോകം കീഴടക്കിയ നെയില്‍ റിങ്ങുകള്‍ക്ക്.കൈകള്‍ ശ്രദ്ധിക്കുന്നതിനായി നീട്ടി വളര്‍ത്തിയ നഖങ്ങളില്‍ പലവിധത്തിലുള്ള നെയില്‍ പോളീഷ് പരീക്ഷണങ്ങള്‍ക്ക് ശേഷവും നെയില്‍ ആര്‍ട്ട് പരീക്ഷണങ്ങള്‍ക്ക് ശേഷവും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ ഫാഷന്‍ ലോകം […]

ആകര്‍ഷണം കൂട്ടാം; വസ്ത്രധാരണത്തില്‍ അല്‍പ്പം ശ്രദ്ധ മതി

വസ്ത്രധാരണം ഒരു കലയാണ്. ഇത് ശരിയായ രീതിയില്‍ ആണെങ്കില്‍ ആകര്‍ഷണം പതിന്‍മടങ്ങ് കൂടുമെന്ന് മാത്രമല്ല നിങ്ങളുടെ ആത്മ വിശ്വാസവും വര്‍ദ്ധിക്കും. വസ്ത്രധാരണത്തെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. ശരീരത്തിന്‍റെ ആകൃതിക്ക് ഒത്താവണം വസ്ത്രത്തിന്‍റെ ഡിസൈന്‍ നിശ്ചയിക്കേണ്ടത്. തടിച്ച കൈകള്‍ ഉള്ളവര്‍ വസ്ത്രത്തിന്‍റെ കൈകള്‍ ഇറുക്കമുള്ളതാക്കരുത്. കൈകള്‍ അല്പം അയഞ്ഞ് കിടക്കട്ടെ. അധികം കട്ടിയില്ലാത്ത തരം തുണിയാണ് ഇത്തരക്കാര്‍ക്ക് ചേരുന്നത്. അരക്കെട്ട് തടിച്ചിട്ടാണെങ്കില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത്. ഇത്തരം വസ്ത്രങ്ങള്‍ നിതംബത്തെ എടുത്ത് കാട്ടും. നീളം […]

സൗന്ദര്യ സംരക്ഷണത്തിന് ബേക്കിംഗ് സോഡ

സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ മിതമായ വിലക്ക്  ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ.  ഇന്ന് സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍  ഉപയോഗിച്ചുണ്ടാക്കുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നു. മുഖത്തിനും ചര്‍മ്മത്തിനും മുടിക്കും എല്ലാം ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിനും വീട് വൃത്തിയാക്കാനും ബേക്കിംഗ് സോഡ ഉപയോഗിക്കാം. ശരീരസംരക്ഷണത്തില്‍ പാദസംരക്ഷണത്തിന്‍റെ പ്രാധാന്യം […]

മിത്ര ബോട്ടീക് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു

പത്തനംതിട്ട: ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി  മിത്ര ബോട്ടീക് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം ഗായത്രി സുരേഷ് ഷോറൂമിന്‍റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍  രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. പുതുമയും ഭംഗിയും ഒത്തിണങ്ങിയ മികവുറ്റ തുണിത്തരങ്ങള്‍ മിതമായ വിലയില്‍ എന്നതാണ് മിത്രയുടെ ഹൈലൈറ്റ് . ക്രിസ്മസ്- പുതുവത്സര സീസണിനോടനുബന്ധിച്ച് ട്രെന്ടിംഗ് ഫാഷനിലുള്ള വിപുലമായ വസ്ത്ര ശേഖരം മിത്രയില്‍ ഒരുക്കിയിട്ടുണ്ടെന്ന്  ഡയറക്ടര്‍ ശ്രീമതി ……. രാജീവ് അറിയിച്ചു.