ലെഹങ്കകളിലെ വിസ്മയ ഭംഗി…

article-l-20151029311220840928000

വിവാഹത്തോട് ബന്ധപ്പെട്ട ദിനങ്ങളില്‍ ഏറ്റവും ആകര്‍ഷകവും മനോഹരവുമായ വസ്ത്രം ധരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ വേളകളില്‍ വധുവിന്‍റെ പ്രിയ വസ്ത്രം ആയി മാറിരിക്കുകയാണ് ലെഹങ്കകള്‍.

വ്യത്യസ്തമായ ലെഹങ്കകളെ കുറിച്ചും, വിവാഹത്തിനായി ഇഷ്ടാനുസരണം എളുപ്പത്തില്‍ തിരഞ്ഞെടുക്കാനുളള മാര്‍ഗ്ഗങ്ങളെയും പരിചയപ്പെടാം.

വെള്ള ലഹങ്ക

white-bridal-lehenga-indian-wedding-inspiration-pinterest

ആഭരണ പ്രിയരാണെങ്കില്‍ വിവാഹ വേളയില്‍ വെള്ള നിറത്തിലുള്ള ലഹങ്ക തെരെഞ്ഞെടുക്കുന്നതാണ് ഉചിതം. ഏത് തരത്തിലുള്ള ആഭരണവും ആകര്‍ഷകമാക്കാന്‍ വെള്ള നിറത്തിന് കഴിയും.

ബഹുവര്‍ണ്ണ ലഹങ്ക

chitrangada-singh-cream-and-yellow-georgette-lehenga-choli-6974-800x1100

പലവിധ നിറങ്ങള്‍ ഇഷ്ട്ടപെടുന്നവര്‍ക്ക് ഇത് തെരഞ്ഞെടുക്കാം. പല നിറങ്ങളുടെയും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ലഹങ്കകള്‍ ലഭ്യമാണ്. വധുവിന്‍റെ ഇഷ്ട്ടത്തിനനുസരിച്ച് ഇത് ഡിസൈന്‍ ചെയ്തെടുക്കുകയും ചെയ്യാം.

ഓംബ്രെ ലഹങ്ക

rust-red-orange-ombre-lehenga-with-red-embroidered-choli-and-dupatta

ഓംബ്രെ ലഹങ്ക എന്നാല്‍ ലഹങ്കയ്ക്കായി ഒറ്റ നിറം തിരഞ്ഞെടുക്കുന്നതിന് പകരം ഒരേ വിഭാഗത്തില്‍ വരുന്ന വ്യത്യസ്ത നിറങ്ങള്‍ തിരഞ്ഞെടുക്കാം. പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സധൈര്യം ഓംബ്രെ ലഹങ്ക ഉപയോഗിക്കാം.

ഫ്‌ളോറല്‍ ലഹങ്ക

green-floral-embroidered-indian-designer-lehenga-choli-in-silk-jacquard-l15452-e6d

മറ്റ് ലഹങ്കകളേക്കാള്‍ കാഴ്ചയില്‍ കനമുള്ളതും മനോഹരവുമാണ് ഫ്‌ളോറല്‍ പ്രിന്റോട് കൂടിയ ലഹങ്കകള്‍. വ്യത്യസ്ത നിറങ്ങളില്‍ ഫ്‌ളോറല്‍ ലഹങ്കകള്‍ ലഭ്യമാണ്. പരിഷ്ക്കാര പ്രിയര്‍ക്ക് ഈ ലഹങ്കകള്‍ ഏറെ ഇഷ്ട്ടപ്പെടും.

കുര്‍ത്തി ലഹങ്ക

designer-lehenga-online-favim-com-4648385

വിവാഹ ദിനത്തില്‍ രാജകീയമായ ഭംഗി ആഗ്രഹിക്കുന്നവര്‍ക്ക് കുര്‍ത്തി ലഹങ്ക തിരഞ്ഞെടുക്കാം. ബ്ലൗസിന് പകരം കുര്‍ത്തിയായിരിക്കും ഇതില്‍ എന്നത് മാത്രമാണ് ഒരു വ്യത്യാസം. വിവിധ കളര്‍ കോമ്പിനേഷനുകളില്‍ ഇത് ലഭ്യമാണ്. കൂടുതലായും ഇവയില്‍ സ്റ്റോണ്‍ വര്‍ക്കുകള്‍ക്കാണ് പ്രാധാന്യം.

 

prp

Leave a Reply

*