പുതിയ ഫാബ്ലെറ്റ് – ഫാബ് 2 പ്ലസുമായി ലെനോവോ

lenovo-phab-plus-759

ലെനോവോയുടെ പുതിയ  സ്മാര്‍ട്ഫോണ്‍-ടാബ്ലെറ്റ് ഹൈബ്രിഡ്‌ ഫാബ്ലെറ്റ് – ഫാബ് 2 പ്ലസ് വിപണിയിലെത്തി. ആമസോണിലൂടെ മാത്രം വില്‍പനയ്ക്കുള്ള ഇതിന്‍റെ വില 14,999 രൂപയാണ്. മള്‍ട്ടിമീഡിയ ഉപയോഗത്തിന് പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ഇതിന്‍റെ നിര്‍മ്മാണമെന്ന് ലെനോവോ പറയുന്നു. 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയുള്ള ഫാബ് 2 പ്ലസിന് പൂര്‍ണമായും ലോഹനിര്‍മിത ബോഡിയാണ്. 1.3 ജിഗാഹെട്സ് ഒക്ടാകോര്‍ പ്രൊസസര്‍, മൂന്ന് ജിബി റാം കപ്പാസിറ്റി. ഇന്റേണല്‍ മെമ്മറി 32 ജിബി, 128 ജിബി വരെ വിപുലീകരിക്കാം. കൂടാതെ 4ജി കണക്ടിറ്റിവിറ്റിയുമുണ്ട്. 13 മെഗാപിക്സല്‍ ഉള്ള  ക്യാമറ ഫാബ്ലെറ്റിന്‍റെ പിന്‍ഭാഗത്തും 5 മെഗാപിക്സല്‍ ക്യാമറ മുന്നിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

prp

Leave a Reply

*