സ്തന പരിചരണം: ലളിതമായ് ചെയ്യാവുന്ന പത്തു കാര്യങ്ങള്‍

സ്ത്രീ സൗന്ദര്യത്തില്‍ സ്തനങ്ങള്‍ക്ക് വലിയ സ്ഥാനമാണ് നാം കല്‍പിച്ചിട്ടുള്ളത്‌. ശരീരത്തിന് ആകാരഭംഗി നിലനിര്‍ത്തുന്നതില്‍ സ്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.ജീവശാസ്ത്രപരമായി പറഞ്ഞാല്‍ സ്തനങ്ങളുടെ പ്രധാന കര്‍ത്തവ്യം പുതുതലമുറക്ക്‌ മുലപ്പാല്‍ നല്‍കുക എന്നതാണ്. എന്നിരുന്നാല്ലും ലൈംഗികതയുമായി ബന്ധപ്പെട്ടു പറയുമ്പോള്‍ പ്രധാനപ്പെട്ട ലൈംഗിക അവയവമായി സ്തനങ്ങള്‍ പരിഗണിക്കപ്പെടുന്നു എന്നുള്ളത് ഒരു യാഥാര്‍ത്യമാണ്. ബ്രസ്റ്റ് ക്യാന്‍സര്‍ വാര്‍ത്തകള്‍ പുതുമയല്ലാത്ത ഇന്ന് സ്തനപരിചരണത്തിന് പ്രസക്തി വര്‍ധിച്ചിരിക്കുന്നു. നമുക്ക് ലളിതമായ് ചെയ്യാവുന്നതും എന്നാല്‍ രോഗങ്ങളെ തടയാനുതകുന്നതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നുനോക്കാം.

1. സന്തുലിതമായ ഒരു ഭക്ഷണശീലം വളര്‍ത്തിയെടുക്കുക

പച്ചക്കറികളും പഴവര്‍‍ഗങ്ങളും അടങ്ങിയതും, പ്രോടീന്‍സും മിനറല്‍സും അടങ്ങിയ സന്തുലിതമായ  ഒരു ആഹാരക്രമം സ്വീകരിക്കുക എന്നത് എറ്റവും അടിസ്ഥാനപരമായ ഒരു കാര്യമാണ്. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണരീതി ഒഴിവാക്കാതിരിക്കുകയും ഫാസ്റ്റ് ഫുഡും പ്രോസ്സസ് ചെയ്ത ഭക്ഷണസാധനങ്ങളും കഴിവതും ഒഴിവാക്കുക. കൂടാതെ genetically modify ചെയ്ത ആഹാരസാധനങ്ങളും ഒഴിവാകുക. ദിവസവും ധാരാളം ശുദ്ധജലം കുടിക്കുക.

young woman exercising in a park2. വ്യായാമം     

ചുരുങ്ങിയത് ദിവസം 30-45 മിനിറ്റ് നടക്കുന്നതോ മറ്റ് വ്യായാമം ചെയ്യുന്നതോ സത്ന ക്യാന്‍സര്‍ സ്യാധ്യത 10 മുതല്‍ 30 ശതമാനം കുറക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

3. സ്‌ട്രെസ് ഒഴിവാക്കുക

സന്തോഷം ഉളവാകുന്ന വ്യായമങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെടുക.

4. രോഗങ്ങളെക്കുറിച്ച് എപ്പൊഴും ചിന്തിച്ചുകൊണ്ടിരിക്കാതിരിക്കുക

മറ്റുള്ളവരുടെ ഏതെങ്കിലും രോഗങ്ങളെക്കുറിച്ച് കേട്ടാല്‍ ഉടന്‍തന്നെ ആ രോഗം തനിക്കും കൂടി വരും എന്ന് ഭയക്കാതിരിക്കുക. ജീവിതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം വളര്‍ത്തിയെടുക്കുക.

 5. പുകവലി ഒഴിവാക്കുക

നേരിട്ടുള്ളതും അല്ലാത്തതുമായ പുകവലി ഒഴിവാക്കുക . വേറൊരാള്‍ വലിക്കുന്ന പുകയേല്‍ക്കുന്നത് (passive smoking ) ഒരുപക്ഷേ നേരിട്ടു വലിക്കുന്നതിനേക്കാള്‍ അപകടകരമായേക്കാം.

breastfeeding-mom6. മുലയൂട്ടല്‍ തുടരുക പറ്റാവുന്നിടത്തോളം

മുലയൂട്ടല്‍ കൊണ്ട് നിങ്ങളുടെ ആരോഗ്യം മാത്രമല്ല പരിരക്ഷീക്കപ്പെടുന്നത് മറിച്ച് നിങ്ങളുടെ സ്തനങ്ങളുടെ ആരോഗ്യം കൂടിയാ ണ്. മുലയൂട്ടുന്ന അമ്മമാരില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറവായിരിക്കും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആണ് 80% സത്ന ക്യാന്‍സറിനും കാരണമായി കരുതപ്പെടുന്നത്.

7. ശരീരഭാരം ആവശ്യത്തിനുമതി

ശരീരഭാരം ഒരോരുത്തരുടേയും ഉയരവുമായി ബന്ധപ്പെട്ടാണ് കൂടുതലാണോ കുറവാണോ എന്നു നാം തീരുമാനിക്കുന്നത്‌. അമിതഭാരം സ്തന ക്യാന്‍സര്‍ വരാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു പ്രത്യേകിച്ചും ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍.

8.  ശരീരത്തിനു ദോഷകരമായ രാസവസ്തുക്കള്‍ ഉള്ള സൗന്ദര്യവസ്തുക്കള്‍ ഒഴിവാക്കുക.

നിലവാരം കുറഞ്ഞതും മാരകമായ കെമിക്കല്‍സ്‌ അടങ്ങിയതുമായ സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. കഴിവതും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.

9.  മസ്സാജ്

എണ്ണ പുരട്ടിയുള്ള കുളിയും മാസജിങ്ങും രക്തചംക്രമണം കൂട്ടുന്നതിനും അതുമൂലം ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു

10. സ്വയം സത്ന പരിശോധന നടത്തുന്നതു ശീലമാക്കുക

നിശ്ചിത ഇടവേളകളില്‍ സ്വയം സത്ന പരിശോധന നടത്തുക (പ്രതേകിച്ച് അമ്മക്കോ അടുത്ത ബന്ധുക്കള്ള്‍ക്കോ breast കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍) തടിപ്പുകളോ മുഴകളോ ഉണ്ടെന്ന് സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് സംശയ നിവാരണം നടത്തേണ്ടതുമാണ്.

prp

Related posts

Leave a Reply

*