വിറ്റാമിന്‍ B 17; കാന്‍സറിന്‍റെ അന്തകനോ?

shaji-k-ayillath
ഡോ. ഷാജി കെ അയില്ലത്ത് കണ്‍സള്‍ട്ടന്‍റ് ബ്രെസ്റ്റ് & ഓന്‍കോസര്‍ജന്‍,M.S,M.R.C.S(Edin), M.N.A.M.S, D.N.B, F.I.S.O(Surg.Oncology), EBSQ(European Association of Surgical Oncologists, Brussels)

കാന്‍സര്‍ ചികിത്സയ്ക്ക് വിറ്റാമിന്‍ B 17; സത്യവും മിഥ്യയും

ചികിത്സാമാര്‍ഗ്ഗങ്ങള്‍ വളരെ ഉണ്ടായിട്ടും ഇന്നും ആളുകളെ ഭയപ്പെടുത്തുന്ന ഒരു രോഗം തന്നെയാണ്കാന്‍സര്‍. പല കാരണങ്ങള്‍കൊണ്ടും കാന്‍സര്‍ രോഗികളുടെ എണ്ണം ഇന്ന് വര്‍ധിച്ചുവരുന്നതായി നമുക്ക് മനസിലാക്കാം. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ബ്രസ്റ്റ് കാന്‍സറും സെര്‍വിക്കല്‍ കാന്‍സറുമാണ്. കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിനേക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്ക് വെറും പത്ത് ശതമാനം ഉത്തരമേ ഇനിയും ലഭിച്ചിട്ടുള്ളൂ. ഇന്നും ഇതിനെ കുറിച്ചുള്ള പഠനങ്ങളും റിസര്‍ച്ചുകളും തുടരുന്നുണ്ട്.

ഈ അടുത്ത കാലത്ത് പ്രശസ്തമായ ഒരു IT സ്ഥാപനത്തില്‍ ജോലി ചെയുന്ന 37 വയസു517517-breast-cancer-file-photoള്ള  ഒരു സ്ത്രീയും ഭര്‍ത്താവും എന്നെ കാണാന്‍ വന്നു. സ്തനത്തില്‍ അസ്വഭാവികമായി ഒരു തടിപ്പ് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ട് വിദഗ്ദ അഭിപ്രായം തേടിയാണ് അവര്‍ എന്നെ സമീപിച്ചത്.  ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം ഇത് ബ്രെസ്റ്റ് കാന്‍സറാണെന്ന്‍ സ്ഥിരീകരിച്ചു. തുടക്കത്തിലെ കണ്ടെത്തിയത് കൊണ്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നും തുടര്‍ ചികിത്സ ഏതൊക്കെയാണെന്നും ഞാന്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും എന്നെ കാണാന്‍ വന്നു. വിറ്റാമിന്‍ B17 എവിടെ ലഭിക്കും എന്നാണ് അവര്‍ക്ക്‌ അപ്പോള്‍ അറിയേണ്ടിയിരുന്നത്.

അസുഖ വിവരം അറിഞ്ഞ അവരുടെ ഒരു അടുത്ത സുഹൃത്ത് ഒരു സോഷ്യല്‍ മീഡിയ മെസ്സേജ് അവര്‍ക്ക് ഷെയര്‍ ചെയ്തു. വിറ്റാമിന്‍ B17-ന്‍റെ കുറവ് കൊണ്ടാണ് കാന്‍സര്‍ എന്ന രോഗം വരുന്നത് എന്നും, വിറ്റാമിന്‍ B 17 നല്‍കിയാല്‍ കാന്‍സര്‍ എന്ന രോഗത്തെ സുഖപ്പെടുത്താന്‍ സാധിക്കുമെന്നും കൂടാതെ കീമോതെറാപ്പി പോലുള്ള ചികിത്സാരീതികള്‍ ഒരിക്കലും അവലംബിക്കരുത്  എന്നുമൊക്കെയാണ്  അതില്‍ വിവരിക്കുന്നത്.

5408426-3x2-940x627

സമൂഹമാധ്യമങ്ങലില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും ആളുകളെ വഴിത്തെറ്റിക്കുന്നതുമാണ് എന്ന് ഞാന്‍ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് തുടര്‍ ചികിത്സയ്ക്ക് അവര്‍ തയ്യാറായത്.

നേരത്തെ സൂചിപ്പിച്ചതുപോലെ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിനേക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്ക് വെറും പത്ത് ശതമാനം മാത്രമേ ഉത്തരം ലഭിച്ചിട്ടുള്ളൂ. കാന്‍സര്‍ എന്നത് വിറ്റാമിന്‍റെ കുറവ് കൊണ്ട് ഉണ്ടാവുന്ന ഒരു രോഗമാണെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടട്ടില്ല. തന്നെയുമല്ല വിറ്റാമിന്‍ B17 എന്നത്  ശാസ്ത്രീയമായി അംഗീകരിച്ചിട്ടുള്ള ഒന്നല്ല. ഇത് laetrile എന്ന കോംപൗണ്ടിന് നല്‍കിയിരിക്കുന്ന ഒരു misnomer(തെറ്റായ നാമകരണം) ആണ്. ഇതിന് വിറ്റാമിനുകളുമായി യാതൊരു ബന്ധവുമില്ല. അമേരിക്കയില്‍ വിറ്റാമിന്‍ B17ന് FDA( Food and Drug Administration) നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇത് ശരീരത്തില്‍ എത്തുമ്പോള്‍ രാസപ്രവര്‍ത്തനങ്ങള്‍ വഴി സയനൈഡ് ആയി മാറാനും വിപരീത ഫലം ഉണ്ടാക്കുവാനുമുള്ള സാധ്യത പരിഗണിച്ചാണ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിനേക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്ക് വെറും പത്ത് ശതമാനം മാത്രമേ ഉത്തരം ലഭിച്ചിട്ടുള്ളൂ. കാന്‍സര്‍ എന്നത് വിറ്റാമിന്‍റെ കുറവ് കൊണ്ട് ഉണ്ടാവുന്ന ഒരു രോഗമാണെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടട്ടില്ല.

cancer-1

തുടക്കത്തില്‍ തന്നെ കണ്ടെത്തുക എന്നതാണ് കാന്‍സര്‍ ചികിത്സയില്‍ ഏറ്റവും പ്രധാനം. ബ്രെസ്റ്റ് കാന്‍സര്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയാല്‍ 90 മുതല്‍ 95 ശതമാനം വരെ ആളുകള്‍ക്കും രോഗമുക്തി നല്‍കുവാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന് ഇന്ന് സാധിക്കുന്നുണ്ട്.

കാന്‍സറിനെ കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും അശാസ്ത്രീയമായ അറിവുകളും ഇന്ന് പ്രചരിക്കുന്നുണ്ട്. ഇത്തരം അറിവുകളെ ആധാരമാക്കി ഇന്ന് പല വ്യാജ ചികിത്സകളും സമൂഹത്തില്‍ നടക്കുന്നുണ്ട്. ഫലപ്രദമല്ലാത്ത ചികിത്സകള്‍ക്കും തട്ടിപ്പുകള്‍ക്കും വിധേയരായി ജീവിതം ഹോമിച്ച അനേകരില്‍ അഭ്യസ്തവിദ്യരായവരും ഉള്‍പ്പെടുന്നു എന്നത് ഈ രംഗത്തെ സമഗ്രമായ ബോധവല്‍ക്കരണത്തിന്‍റെ അപാകതയെയാണ് സൂചിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:  9895060506 (ഡോ. ഷാജി കെ അയില്ലത്ത്)

prp

Related posts

Leave a Reply

*