സൗന്ദര്യ സംരക്ഷണത്തിന് ബേക്കിംഗ് സോഡ

സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ മിതമായ വിലക്ക്  ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ.  ഇന്ന് സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്.

രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍  ഉപയോഗിച്ചുണ്ടാക്കുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നു. മുഖത്തിനും ചര്‍മ്മത്തിനും മുടിക്കും എല്ലാം ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിനും വീട് വൃത്തിയാക്കാനും ബേക്കിംഗ് സോഡ ഉപയോഗിക്കാം.

ശരീരസംരക്ഷണത്തില്‍ പാദസംരക്ഷണത്തിന്‍റെ പ്രാധാന്യം ചില്ലറയല്ല. പാദസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ബേക്കിംഗ് സോഡക്കു കഴിയും.ബേക്കിംഗ് സോഡ ഏതൊക്കെ രീതിയില്‍ പാദസംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.

പാദം ക്ലീന്‍ ചെയ്യാന്‍

ഒരാളുടെ വൃത്തി മനസ്സിലാക്കുന്നതിന് അയാളുടെ കാലുകള്‍ നോക്കിയാല്‍ മതി. ഏറ്റവും കൂടുതല്‍ അഴുക്കും പൊടിയും പറ്റുന്നത് നമ്മുടെ കാലിലാണ്. അതുകൊണ്ട് തന്നെ എപ്പോഴും വൃത്തിയായി സൂക്ഷികേണ്ടതും കാലുകളാണ്.

മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എടുത്ത് അതില്‍ വെള്ളമൊഴിച്ച്‌ ഈ വെള്ളത്തില്‍ കാല്‍ മുക്കി വെക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താല്‍ നല്ല ഗുണമാണ് കാലുകള്‍ക്ക് ലഭിക്കുക. പെട്ടെന്നുള്ള ഗുണത്തിന് മസ്സാജ് ചെയ്ത് കൊണ്ടിരിക്കുക. ഒളിച്ചിരിക്കുന്ന അഴുക്കിനെ പോലും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

പാദം വിണ്ടു കീറുന്നതിന്

പാദം വിണ്ട് കീറുന്നത് വളരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണു. കാലുക്കള്‍ വിണ്ടു കീറാന്‍ ആരംഭിച്ചാല്‍ ബേക്കിംഗ് സോഡ പേസ്റ്റ് പൂരത്തിലാക്കി കാലിന്‍റെ ഉപ്പൂറ്റിയില്‍ തേച്ച്‌ പിടിപ്പിക്കുക. കൂടാതെ ബ്രഷ് ഉപയോഗിച്ച്‌ ബേക്കിംഗ് സോഡ കലക്കിയ വെള്ളത്തില്‍ കാലുക്കള്‍ നല്ലതു പോലെ കഴുകിയെടുക്കാവുന്നതാണ്.

നഖങ്ങള്‍ വൃത്തിയാക്കുന്നതിന്

പെഡിക്യൂറും മാനിക്യൂറും ചെയ്യുനതിന്നു ബ്യൂട്ടി പാര്‍ലറുകള്‍ കയറി ഇറങ്ങുന്നവരാണു പല്ലരും. എന്നാല്‍  നഖങ്ങള്‍ വൃത്തിയാക്കുനതിനും ഭംഗിയായി  സൂക്ഷിക്കുവാനും ബേക്കിംഗ് സോഡയിട്ട വെള്ളത്തില്‍ നല്ലതു പോലെ ഉരച്ച്‌ കഴുകിയാല്‍ മതി. ഇത് നഖങ്ങളുടെ  ആരോഗ്യത്തിന്നും നല്ലതാണു.

വിരലിനിടയിലെ ചൊറിച്ചില്‍

വിരലുകല്‍ക്കിടയില്ലുള്ള ചൊറിച്ചിലിനും പരിഹാരമാണ് ബേക്കിംഗ് സോഡ. ഒരു ബ്രഷില്‍ അല്‍പം ബേക്കിംഗ് സോഡ ആക്കി അതുകൊണ്ട് വിരല്‍ നല്ലതു പോലെ ഉരച്ച്‌ കഴുകുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ശീലമാക്കുക.

prp

Related posts

Leave a Reply

*