വിരലുകള്‍ ട്രന്‍ഡിയാക്കാന്‍ നെയില്‍ റിങ്ങുകള്‍

ഡ്രസിംഗിലും മുഖത്തെ മേക്കപ്പിലും മാത്രം ശ്രദ്ധിച്ചാലൊന്നും ഇന്നത്തെ ഫാഷന്‍ ലോകത്ത് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. അതിന് ആഭരണങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. എന്നാല്‍ ആഭരണങ്ങള്‍ എന്നു പറയുമ്പോള്‍ മാലയിലും കമ്മലിലും വളയിലും മാത്രമായി ഒതുക്കല്ലെ.

 

വിരലുകളില്‍ മോതിരത്തിനുള്ള അതേ റോളാണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് ഫാഷന്‍ ലോകം കീഴടക്കിയ നെയില്‍ റിങ്ങുകള്‍ക്ക്.കൈകള്‍ ശ്രദ്ധിക്കുന്നതിനായി നീട്ടി വളര്‍ത്തിയ നഖങ്ങളില്‍ പലവിധത്തിലുള്ള നെയില്‍ പോളീഷ് പരീക്ഷണങ്ങള്‍ക്ക് ശേഷവും നെയില്‍ ആര്‍ട്ട് പരീക്ഷണങ്ങള്‍ക്ക് ശേഷവും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ ഫാഷന്‍ ലോകം കീഴടക്കിയിരിക്കുന്നവയാണ് ട്രന്‍ഡി നെയില്‍ റിങ്ങുകള്‍.

Related image

 

കഥകളിയില്‍ കലാകാരന്‍മാര്‍ വിരലില്‍ അണിയുന്ന മോതിരത്തിന്റെ അതേ രൂപത്തില്‍ എന്നാല്‍ കുറച്ച് ട്രന്‍ഡി ആയാണ് നെയില്‍ റിങ്ങുകള്‍ ഫാഷന്‍ ലോകത്ത് എത്തിയിരിക്കുന്നത്.വിരലുകള്‍ക്ക് മുകളില്‍ അണിയാവുന്ന വിവിധ നിറത്തിലും വിവിധ ഡിസൈനുകളിലും കല്ലും മുത്തും പതിപ്പിച്ചതുമായ നെയില്‍ റിങ്ങുകളാണ് ഫാഷന്‍ ലോകത്തെ താരമായിരിക്കുന്നത്.

prp

Leave a Reply

*