ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗൃഹപാഠം നല്‍കരുതെന്ന് ഹൈകോടതി ഉത്തരവ്

ചെന്നൈ: സി.ബി.എസ്.ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥിള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്. താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ സ്കൂള്‍ അധികൃതര്‍ ഗൃഹപാഠം നല്‍കുന്നതാണ് കോടതി വിലക്കിയിട്ടുള്ളത്.

ഉത്തരവ് നടപ്പാക്കാത്ത സി.ബി.എസ്.ഇ സ്കൂളുകളില്‍ പരിശോധന നടത്താന്‍ ഫ്ലൈയിങ് സ്ക്വാഡുകള്‍ രൂപീകരിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് അധിക ഭാരമാകുന്ന, പാഠ്യപദ്ധതി നിര്‍ദേശിക്കാത്ത പുസ്തകങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

കൂടാതെ, ഈ വിഷയങ്ങളില്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനോടും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യുകേഷണല്‍ റിസര്‍ച്ചി(എന്‍.സി.ഇ.ആര്‍.ടി)നോടും ഹൈകോടതി നിര്‍ദേശിച്ചു.

prp

Related posts

Leave a Reply

*