ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ടിക് ടോക് നിരോധിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോടാണ് ഹൈക്കോടതിയുടെ ആവശ്യം. ടിക്ക് ടോക്കിലൂടെ പോണോഗ്രാഫി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വിഡിയോകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ടിക് ടോക് ആപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. സെക്‌സ്, ലഹരി, ആഭാസ ഡാന്‍സുകള്‍, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങള്‍ തുടങ്ങിയവ വ്യാപകമായി പ്രചരിക്കുന്നത് കാരണം സൈബര്‍ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടി വരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.

ടിക് ടോക്കിനെ ചില രാജ്യങ്ങള്‍ താത്കാലികമായി ബാന്‍ ചെയ്തിരുന്നു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുടെ പോലും സ്വകാര്യത സംരക്ഷിക്കാത്ത ആപ്പ് എന്ന നിലയില്‍ ടിക്ടോക് ഹോങ്കോങ്ങില്‍ നിയമക്കുരുക്കില്‍ പെട്ടിട്ടുണ്ട്. ആപ്പിലൂടെ കടന്നുവരുന്ന ജനങ്ങളുടെ വിവരം മുഴുവന്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും ടിക് ടോക് പറഞ്ഞിട്ടുണ്ട്. സ്വകാര്യത മുന്‍നിര്‍ത്തി അമേരിക്കയും ഇന്തൊനീഷ്യയും ടിക്ടോക്കിനു നിരോധനമേര്‍പ്പെടുത്തിയതുപോലെ ഇന്ത്യയിലും നിരോധനം കൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

prp

Related posts

Leave a Reply

*