കുപ്പിയില്‍ പെട്രോള്‍ ഇല്ല, ബൈക്കിന്‍റെ ടാങ്ക് ഊരിക്കൊണ്ടുവന്ന് പെട്രോളടിച്ച്‌ യുവാക്കള്‍; വ്യത്യസ്ത ചലഞ്ച്- video

വഴിയില്‍ വെച്ച്‌ പെട്രോള്‍ തീരുന്നതും കിട്ടുന്ന പ്ലാസ്റ്റിക് കുപ്പിയുമെടുത്ത് പെട്രോള്‍ പമ്പിലേക്ക് ഓടുന്നതുമെല്ലാം നാട്ടിലെ പതിവ് കാഴ്ചകളാണ്. എന്നാല്‍ ഇനിയത് നടക്കില്ല. കുപ്പിയില്‍ പെട്രോള്‍ നിറച്ച്‌ കൊടുക്കുന്ന രീതി അവസാനിപ്പിക്കാന്‍ പമ്പുടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അടുത്ത കാലത്ത് പെട്രോള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പൊലീസിന്‍റെ പുതിയ നടപടി. എന്നാല്‍, ഇതോടെ പെട്ടുപോയത് യുവാക്കളാണ്. വഴിക്ക് വെച്ച്‌ പെട്രോള്‍ തീരുമ്പോള്‍ കുപ്പിയില്‍ കൊണ്ടുവന്ന് ഒഴിക്കുന്ന രീതി ഇനി നടക്കില്ല.

ഇതിനെ ട്രോളിക്കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ ചെയ്ത പ്രതിഷേധ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പെട്രോള്‍ തീര്‍ന്ന ബൈക്കിന്‍റെ ടാങ്ക് ഊരിയെടുത്ത് പമ്പില്‍ വന്ന് പെട്രോള്‍ വാങ്ങിക്കുന്ന ചില യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ടാങ്കുമായി എത്തി പെട്രോള്‍ വാങ്ങാനെത്തിയ യുവാക്കള്‍ ഇത് ഒരു ചലഞ്ചായി പ്രഖ്യാപിച്ചിട്ടുണ്ട്.

കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്നും എന്നാല്‍ ടാങ്കില്‍ നല്‍കാമെന്ന് പമ്പിലെ ജീവനക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് യുവാക്കള്‍ ടാങ്കുമായി പമ്പിലെത്തിയത്. ടിക് ടോകില്‍ ചിത്രീകരിച്ച ഈ വീഡിയോ പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലക്ഷങ്ങളാണ് കണ്ടത്. യുവാക്കള്‍ ഇതൊരു ചലഞ്ചായി ഏറ്റെടുക്കുകയാണെങ്കില്‍ ഇത്തരം വീഡിയോകള്‍ ആകാം ഇനി ടിക്ടോകില്‍ തരംഗമാകാന്‍ പോകുന്നത്.

പെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ കൊടുക്കില്ല'ഇത് കേട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല 😀😀😀😀😀ഈ പേജ് ലൈക്ക് ചെയ്യൂ സുഹൃത്തുകളെ

Posted by Kerala's Focus Media on Saturday, March 23, 2019

Related posts

Leave a Reply

*