എറണാകുളത്ത് കോൺഗ്രസിനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് കോൺഗ്രസിനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ. കുറ്റാരോപിതരായ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നും സരിത പറഞ്ഞു.

നാമനിർദേശ പത്രിക വാങ്ങാനായി എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കുറ്റാരോപിതനാണെങ്കിൽ കൂടി തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധിയാകാൻ ഇവിടെ കഴിയുമെന്നും ഇത് രാഷ്ട്രീയ പിൻബലമുള്ള എതൊരാൾക്കും സാധിക്കുമെന്നും സരിത പറഞ്ഞു.

ഒരു രാഷ്ട്രീയ പിന്തുണയുമില്ലാതെ വർഷങ്ങളായി ഒറ്റയാൾ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്നും പാർലമെന്‍റിൽ പോയിരിക്കാനുള്ള കൊതി കൊണ്ടല്ല മത്സരിക്കാനുള്ള തീരുമാനമെടുത്തതെന്നും സരിത കൂട്ടിച്ചേർത്തു. തന്‍റെ മുഖ്യ എതിരാളി കോൺഗ്രസ് ആയിരിക്കുമെന്നും ഏപ്രിൽ 2 ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും സരിത എസ് നായർ വ്യക്തമാക്കി.

prp

Related posts

Leave a Reply

*