സരിതാ നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി

കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത് സരിത നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. റിട്ട് ഹര്‍ജി നിലനില്‍ക്കില്ലന്നും പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയാണ് നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്. സരിതയുടെ ശിക്ഷ തടഞ്ഞിട്ടുണ്ടന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി കണക്കിലെടുത്തില്ല. ഇലക്ഷന് പെറ്റീഷന്‍ ഫയല്‍ ചെയ്താല്‍ ഈ ഇലക്ഷന് മത്സരിക്കാന്‍ അവസരം ലഭിക്കില്ല എന്ന് സരിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും കോടതി വഴങ്ങിയില്ല. ഹര്‍ജി നില നില്‍ക്കില്ല എന്ന് കോടതി വ്യക്തമാക്കി. സരിതയുടെ ഹര്‍ജികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ […]

സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളി

കൊച്ചി: കൊച്ചിയെയും വയനാടിനെയയും പിടിച്ചു കുലുക്കാന്‍ എത്തിയ സരിത എസ് നായര്‍ക്ക് രണ്ടിടത്തും മത്സരിക്കാനാകില്ല. രണ്ട് മണ്ഡലങ്ങളിലും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. സോളാര്‍ കേസ് തന്നെയാണ് ഇവിടെയും സരിതയെ ചതിച്ചത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഇതുവരെയും റദ്ദാക്കിയിട്ടില്ല. ആയതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളിയത്. ശിക്ഷ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ സരിതയ്ക്ക് സാധിച്ചില്ല. ആയതിനാല്‍ നാമനിര്‍ദേശ പത്രിക തള്ളാന്‍ […]

സരിതയ്ക്ക് തിരിച്ചടി; എറണാകുളം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ സരിത എസ് നായരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത. കേസുകളുടെ വിശദാംശങ്ങളില്‍ വന്ന അവ്യക്തതയാണ് പ്രശ്നത്തിന് കാരണം. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച്‌ അയോഗ്യത ഉണ്ടാകും. വിധി സ്റ്റേ ചെയ്ത കോടതി […]

സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൊച്ചി: പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തിയതി അടുത്ത സാഹചര്യത്തില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജയിക്കാന്‍ വേണ്ടിയല്ല താന്‍ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് മത്സരിക്കുന്നതെന്നും സരിത പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് തന്നെ തട്ടിപ്പുകാരിയാക്കിയാണ്. എന്താണ് ഫാക്‌ട്‌സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല, സരിത പറയുന്നു.

എറണാകുളത്ത് കോൺഗ്രസിനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് കോൺഗ്രസിനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ. കുറ്റാരോപിതരായ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നും സരിത പറഞ്ഞു. നാമനിർദേശ പത്രിക വാങ്ങാനായി എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കുറ്റാരോപിതനാണെങ്കിൽ കൂടി തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധിയാകാൻ ഇവിടെ കഴിയുമെന്നും ഇത് രാഷ്ട്രീയ പിൻബലമുള്ള എതൊരാൾക്കും സാധിക്കുമെന്നും സരിത പറഞ്ഞു. ഒരു രാഷ്ട്രീയ പിന്തുണയുമില്ലാതെ വർഷങ്ങളായി ഒറ്റയാൾ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്നും പാർലമെന്‍റിൽ പോയിരിക്കാനുള്ള കൊതി കൊണ്ടല്ല മത്സരിക്കാനുള്ള […]

ഒന്നരക്കോടിയുടെ തട്ടിപ്പു കേസ്; സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെവിട്ടു

തിരുവനന്തപുരം: ഒന്നരക്കോടി രൂപയുടെ തട്ടിപ്പു കേസില്‍ സോളാര്‍ കേസ് പ്രതി സരിത നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെവിട്ടു. തിരുവനന്തപുരം സ്വദേശി ടിസി മാത്യുവില്‍ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് കോടതി വിധി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍ബി നായര്‍ എന്ന പേരില്‍ ബിജു […]

സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്‍റെയും അറസ്‌റ്റ് ഉടന്‍

തിരുവനന്തപുരം: ഔദ്യോഗിക വസതികളില്‍ വച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ നായിക സരിത എസ് നായരുടെ മൊഴിയെടുപ്പ് നാളെ നടക്കും. മൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും. സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നാളെ വൈകിട്ട് 4 നാണ് രേഖപ്പെടുത്തുക. ക്രൈംബ്രാഞ്ചിന് നല്‍കിയ പ്രാഥമിക മൊഴി സരിത ആവര്‍ത്തിച്ചാല്‍ കേസ് കടുക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി ഇനി മാറ്റിപ്പറയുന്നത് സരിതയ്ക്കും ദുഷ്‌കരമാണ്. 2012ലെ […]

ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരായ സരിടെ പരാതി പുറത്ത്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരായ സരിതാ എസ് നായരുടെ പരാതി പുറത്ത്. മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായും മാനസികമായും ചൂഷണം ചെയ്തുവെന്ന് സരിതയുടെ പരാതിയില്‍ പറയുന്നു. സംഭവം നടന്നത് 2012 സെപ്തംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വെച്ചാണെന്നും സരിത പറയുന്നു. ഉമ്മന്‍ചാണ്ടി നിരന്തരം ഫോണില്‍ വിളിച്ചിരുന്നു.കെ.സി.വേണുഗോപാല്‍ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ച് 2012 മെയ് 24ന് ബലാത്സംഗം ചെയ്തു. ഹൈക്കോടതിയിലെ അടക്കം കേസുകളാണ് പരാതി വൈകിച്ചതെന്നും സരിത പരാതിയില്‍ […]

സോളാര്‍ കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റി

കൊച്ചി : സോളാര്‍ പീഡനക്കേസ് എറണാകുളത്തെ കോടതിയിലേയ്ക്ക് മാറ്റി. സോളാര്‍ കേസ് പ്രതി സരിത.എസ് നായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാല്‍ എം.പിയ്ക്കും എതിരെ എടുത്ത കേസാണ് എറണാകുളത്തെ കോടതിയിലേയ്ക്ക് മാറ്റിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും ഔദ്യോഗിക വസതികളില്‍ വച്ച്‌ തന്നെ പീഡിപ്പിച്ചു എന്നാണ് സരിതയുടെ പുതിയ പരാതി. എന്നാല്‍, ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.

സരിത എസ്.നായര്‍ നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുത്തേക്കും. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സരിതയുടെ പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുന്‍ ഡിജിപി […]