ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരായ സരിടെ പരാതി പുറത്ത്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരായ സരിതാ എസ് നായരുടെ പരാതി പുറത്ത്. മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായും മാനസികമായും ചൂഷണം ചെയ്തുവെന്ന് സരിതയുടെ പരാതിയില്‍ പറയുന്നു. സംഭവം നടന്നത് 2012 സെപ്തംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വെച്ചാണെന്നും സരിത പറയുന്നു.

ഉമ്മന്‍ചാണ്ടി നിരന്തരം ഫോണില്‍ വിളിച്ചിരുന്നു.കെ.സി.വേണുഗോപാല്‍ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ച് 2012 മെയ് 24ന് ബലാത്സംഗം ചെയ്തു. ഹൈക്കോടതിയിലെ അടക്കം കേസുകളാണ് പരാതി വൈകിച്ചതെന്നും സരിത പരാതിയില്‍ പറയുന്നു. സോളാര്‍ കമ്മീഷനില്‍ ഇവര്‍ക്കെതിരായി പരാതി പറഞ്ഞിരുന്നു. നാളെ സരിതയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

വിശദമായ പരാതിയുമായി ഒക്ടോബര്‍ ഒന്നിനാണ് സരിതാ നായര്‍ ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചത്. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും, കെ.സി വേണുഗോപാലിനുമെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ എഫ്.ഐ.ആര്‍ കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് അയച്ചിരിക്കുകയാണ്. സോളാര്‍ പദ്ധതിയ്ക്ക് അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും, അതിനായി കൈക്കൂലി ആവശ്യപ്പെടുകയും ചെയ്താണ് ഉമ്മന്‍ ചാണ്ടി തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതെന്നാണ് പരാതി.

2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വച്ചാണ് പീഡനം നടന്നത്. ഉമ്മന്‍ചാണ്ടി നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. ഈ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഇപ്പോഴത്തെ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും തമ്പാനൂര്‍ രവിക്കുമെതിരെ കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

2012 മെയ് 24ന് മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ വച്ച് കെ.സി വേണുഗോപാല്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും സരിത ആരോപിക്കുന്നുണ്ട്. ആലപ്പുഴയിലെ ഒരു ചടങ്ങില്‍ വച്ചും അദ്ദേഹം തന്നെ ചൂഷണം ചെയ്തിരുന്നുവെന്നും അന്ന് മന്ത്രിയായിരുന്ന എ പി അനില്‍കുമാറും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നസറുള്ളയും ഒത്താശ ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു

prp

Related posts

Leave a Reply

*