സരിത എസ് നായര്‍ എവിടെ…?

തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായിരുന്ന സരിത എസ് നായര്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ പൊലീസ്. ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയായ സരിത കോടതിയില്‍ ഹാജരാകാതെ വന്നതോടെ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അന്വേഷിച്ച വലിയതുറ പൊലീസാണ് സരിതയെ കാണാനില്ലെന്ന റിപ്പോര്‍ട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയത്. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം […]

സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത് ഗണേഷ്കുമാറെന്ന് ഫെനി

കൊട്ടാരക്കര: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്നു മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സരിതയുടെ കത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് ഫെനിയുടെ മൊഴി. ഇത് സംബന്ധിച്ച ഗൂഢാലോചന […]

സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ സരിത എസ്.നായരുടെ കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. രണ്ടു മാസത്തേക്കാണ് വിലക്ക്. മാധ്യമങ്ങളും സര്‍ക്കാരും അടക്കം ആരും ഇക്കാര്യം ചര്‍ച്ചയാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോ അതിലെ തുടര്‍ നടപടികളോ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സോളാര്‍ റിപ്പോര്‍ട്ട് […]

സരിതയെ ആരും പീഡിപ്പിച്ചിട്ടില്ല? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍

കൊച്ചി:സോളാര്‍ കേസിലെ സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് അവരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം 21 പേജുള്ള കത്തില്‍ നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ പേരും അവര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും ഇങ്ങനെ കൂട്ടിച്ചേര്‍ത്തതാണ്. ഗണേശിന്‍റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേര്‍ക്കാനുള്ള നാലു പേജുകള്‍ എത്തിച്ചത്. ഗണേശിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി ഫെനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

സോളാര്‍; തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്‍

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സ്ഥിതിക്ക് വിശദമായ അന്വേഷണത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ച്‌ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സരിത  ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. […]

മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ചു. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ ലൈംഗിക ആരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ […]

സോളാര്‍ കേസ്; തുടരന്വേഷണത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തിന്‍റെ  അംഗീകാരം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത്ത് പാസായത്തിന്‍റെ  അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തില്‍ പൊതുകാര്യങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ്  തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയും സോളാര്‍ കേസ് അന്വേഷിച്ച എ ഹേമചന്ദ്രന്‍റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും പ്രധാനമായും അന്വേഷിക്കുക. സരിതയുടെ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനുശേഷം […]

സോളാര്‍ കേസ് പുകയുന്നു.. മുന്‍ അന്വേഷണ സംഘത്തിനെതിരെ സരിത രംഗത്ത്

തിരുവനന്തപുരം: സോളാര്‍ കേസില്‍ പുതിയ നീക്കവുമായി സരിത എസ് നായര്‍. കേസ് അന്വേഷിച്ച മുന്‍ അന്വേഷണസംഘത്തിനെതിരേ സരിത  മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരാതി. 2013 മുതല്‍ 2016 വരെ താന്‍ കൊടുത്ത പരാതികള്‍ അന്വേഷിച്ചിട്ടില്ലെന്നും  ഇതും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ  പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തന്നെ പീഡിപ്പിച്ച പരാതികളും സരിത ആവര്‍ത്തിച്ചിട്ടുണ്ട്. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി സംഘം ശ്രമിച്ചു എന്നും  നീതി ലഭിച്ചില്ലെന്നുമാണ് സരിതയുടെ ആരോപണം. സരിത നല്‍കിയ കത്ത് മുഖ്യമന്ത്രി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് […]

സരിതയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസ്

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.  സരിതയ്ക്കും കത്ത് പുറത്തുവിട്ട രണ്ട് മാധ്യമങ്ങളിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ്