സോളാര്‍ കേസ് പുകയുന്നു.. മുന്‍ അന്വേഷണ സംഘത്തിനെതിരെ സരിത രംഗത്ത്

തിരുവനന്തപുരം: സോളാര്‍ കേസില്‍ പുതിയ നീക്കവുമായി സരിത എസ് നായര്‍. കേസ് അന്വേഷിച്ച മുന്‍ അന്വേഷണസംഘത്തിനെതിരേ സരിത  മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരാതി.

2013 മുതല്‍ 2016 വരെ താന്‍ കൊടുത്ത പരാതികള്‍ അന്വേഷിച്ചിട്ടില്ലെന്നും  ഇതും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ  പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തന്നെ പീഡിപ്പിച്ച പരാതികളും സരിത ആവര്‍ത്തിച്ചിട്ടുണ്ട്.

തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി സംഘം ശ്രമിച്ചു എന്നും  നീതി ലഭിച്ചില്ലെന്നുമാണ് സരിതയുടെ ആരോപണം. സരിത നല്‍കിയ കത്ത് മുഖ്യമന്ത്രി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.

prp

Related posts

Leave a Reply

*