കാര്‍ നിയന്ത്രണം വിട്ട്  മരത്തിലിടിച്ച്‌ 7 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട്  മരത്തിലിടിച്ച്‌ നാല് മലയാളികളടക്കം ഏഴു പേര്‍ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി  കോട്ടാങ്ങല്‍ വട്ടപ്പാറ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ്, പ്രദീപ്, പ്രകാശിന്‍െറ ഭാര്യ പ്രിയ, പന്തളം മങ്ങാരം ഇടത്തറയില്‍ തങ്കച്ചന്‍റെ മകന്‍ ജോഷി, തമിഴ്നാട് സ്വദേശികളായ മിഥുന്‍, ശരവണന്‍ , ഡ്രൈവര്‍ ശിവ എന്നിവരാണു മരിച്ചത്.

തമിഴ്നാട്ടിലെ കടലൂരിനു സമീപം തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ രാമനാഥത്താണ്   അപകടമുണ്ടായത്. ഏലിയാമ്മയുടെ സഹോദരിയുടെ മകന്‍റെ ഇന്നു നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരികയായിരുന്നു കുടുംബം. പുലര്‍ച്ചെ രണ്ടു മണിയോടെ  ഇവരുടെ കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു.

രാവിലെ ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ മക്കളെ   കാത്തിരിക്കുകയായിരുന്നു ഏലിയാമ്മ. എന്നാല്‍ രാവിലെ എത്തിയത് അവരുടെ മരണവാര്‍ത്തയായിരുന്നു.

prp

Leave a Reply

*