സോളാര്‍ കേസ്; നിയമസഭാ യോഗം നവംബര്‍ 9 ന്

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ ഒമ്പതിനു  നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.

സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും.അന്ന് ചോദ്യോത്തര വേള ഒന്നുമുണ്ടാകില്ല സോളാര്‍ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുക. കൂടാതെ പുതിയ നിയമോപദേശങ്ങളും സര്‍ക്കാര്‍ തേടും.

സോളാര്‍ റിപ്പോര്‍ട്ടില്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ  ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ആറു മാസത്തിനകം സഭയുടെ മേശപ്പുറത്തുവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും  പറഞ്ഞിരുന്നു.

 

 

prp

Related posts

Leave a Reply

*