നിയമസഭയിലെ കറുത്ത ദിനമാണിത്, ഭരണം മാറിവരുമെന്ന് ഓര്‍ക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. 15 തവണ ഇങ്ങനെ സത്യാഗ്രഹ സമരം നടന്നു. അന്നെല്ലാം ഒത്തുതീര്‍പ്പ് ശ്രമങ്ങളുണ്ടായി. മുഖ്യമന്ത്രിയുടെ നിലപാടിനെ അപലപിക്കുന്നു. ഭരണം മാറിവരുമെന്ന് ഓര്‍ക്കണം. ഭരണകക്ഷി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മുനീറിനെ ഭ്രാന്തനെന്ന് മുഖ്യമന്ത്രി വിളിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഭരണപക്ഷം സഭ തടസപ്പെടുത്തുന്നത് ആദ്യമാണ്. സ്പീക്കര്‍ പ്രതിപക്ഷത്തിന് നീതി തന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.   […]

ശബരിമല വിഷയത്തില്‍ പ്രതിപക്ഷബഹളം ശക്തം; ഇന്നും സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക എന്നാവശ്യവുമായി പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ആറാം ദിവസമാണു നിയമസഭാ നടപടികള്‍ തടസപ്പെടുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നു. ശബരിമലയിലെ 144 പിന്‍വലിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. പിന്നീട് സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബഹളം വെച്ചു. എല്ലാ ദിവസവും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭാനടപടികളോട് സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പു നല്‍കിയിരുന്നതായും സ്പീക്കര്‍ ഓര്‍മപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. […]

നാലാം ദിവസവും സഭ സ്തംഭിപ്പിച്ച്‌ യുഡിഎഫ്; നി​യ​മ​സ​ഭാ ക​വാ​ട​ത്തി​ല്‍ സ​മ​രം പ്ര​ഖ്യാ​പിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിച്ചു. ശബരിമല വിഷയം ഉന്നയിച്ചാണ് ചോദ്യോത്തര വേള പോലും നടത്താനാകാത്ത വിധം പ്രതിപക്ഷം ബഹളമുണ്ടാക്കി നിയമസഭ നടപടികള്‍ തടസപ്പെടുത്തിയത് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപടികള്‍ ആരംഭിച്ചപ്പോള്‍ സഭയെ അറിയിച്ചിരുന്നു.  സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു. വി.എസ്. ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്. അനിശ്ചിതകാല സത്യഗ്രഹസമരത്തിനാണ് യുഡിഎഫ് നീക്കം. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയതോടെ […]

പ്രതിപക്ഷ ബഹളം; ഇന്നും സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത സഭാ നടപടികള്‍ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. ഒരേ വിഷയത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിഷേധം പാടില്ലെന്നും ശബരിമല വിഷയം സഭ എട്ട് മണിക്കൂറോളം ചര്‍ച്ച ചെയ്‌തെന്നും സ്പീക്കര്‍ നിലപാടെടുത്തു. എന്നാല്‍ സോളാര്‍ വിഷയം ആറ് അടിയന്തര പ്രമേയങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ശബരിമല വിഷയം ചോദ്യത്തര വേള നിറുത്തി വച്ച്‌ […]

സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ വാക്പോര്; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഭ നിറുത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതോടെ നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിവസത്തെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയ്‌ക്ക് പുറത്തും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസും ബി.ജെ.പിയും ഇതിന് പിന്തുണ നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് […]

നിയമസഭയില്‍ ‘കറുപ്പണിഞ്ഞ്’ പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: ബിജെപിയുമായുള്ള സഖ്യസാധ്യതകള്‍ നിലനില്‍ക്കെ നിയമസഭയില്‍ ജനപക്ഷ നേതാവ് പിസി ജോര്‍ജ് എംഎല്‍എ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ച്‌. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായാണ് പിസി കറുപ്പണിഞ്ഞത്. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രം​ഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്‍റെ […]

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പി.സി.ജോര്‍ജ് എംഎല്‍എയും ബിജെപി എംഎല്‍എ ഒ.രാജഗോപാലും തമ്മില്‍ ധാരണ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും ജനപക്ഷം അധ്യക്ഷന്‍ പി.സി.ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ […]

കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ ആസ്ഥാന ഗായകന്‍ എവിടെയെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: എല്ലാത്തില്‍ നിന്നും വ്യത്യസ്തമാണ് നമ്മുടെ പിസി. വിവാദം ഉണ്ടാക്കാന്‍ ഒരു സെക്കന്‍റ് മതി. പ്രളയക്കെടുതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയില്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നമ്മുടെ പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്‍റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പിസി ജോര്‍ജ് ചോദിച്ചു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം. യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് […]

ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായ രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ്‌ സല്യൂട്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ ദുരന്തമാണ് കടന്നു പോയതെന്ന് ഉപക്ഷേപം അവതരിപ്പിച്ച്‌ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളില്‍ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്‍റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി. കാലവര്‍ഷം സംബന്ധിച്ച്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം തെറ്റി. 98.5 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നായിരുന്നു പ്രവചനം. […]

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഈ മാസം 30നാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. എല്ലാ വകുപ്പുകളോടും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. സാധനങ്ങള്‍ക്ക് ജിഎസ്ടിക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അവധി തിരുവോണത്തിന് മാത്രമായി ചുരുക്കി.