കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ ആസ്ഥാന ഗായകന്‍ എവിടെയെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: എല്ലാത്തില്‍ നിന്നും വ്യത്യസ്തമാണ് നമ്മുടെ പിസി. വിവാദം ഉണ്ടാക്കാന്‍ ഒരു സെക്കന്‍റ് മതി. പ്രളയക്കെടുതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയില്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നമ്മുടെ പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യം.

കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്‍റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പിസി ജോര്‍ജ് ചോദിച്ചു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം.

യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് പിന്നാലെ യേശുദാസ് കേരളത്തില്‍ ഇല്ലായെന്നും അദ്ദേഹം അമേരിക്കയിലാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.യേശുദാസ് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും കേരളത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും താന്‍ ഒപ്പം ഉണ്ടെന്നും പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*